Quantcast

പാരാ ഗ്ലൈഡിംഗ് അപകടത്തിൽ ഇൻസ്ട്രക്റ്ററേയും സഹായികളേയും പൊലീസ് കസ്റ്റഡിയിലെടുത്തു

ചോദ്യം ചെയ്യലിന്റെ ഭാഗമായി വർക്കല പൊലീസാണ് ഇവരെ കസ്റ്റഡിയിലെടുത്തത്

MediaOne Logo

Web Desk

  • Updated:

    7 March 2023 3:06 PM

Published:

7 March 2023 2:58 PM

charges against instructor in Paragliding accident at Varkala Papanasam beach
X

Paragliding accident at Varkala Papanasam beach

തിരുവവനന്തപുരം: വർക്കലയിലെ പാരാ ഗ്ലൈഡിംഗ് അപകടത്തിൽ ഇൻസ്ട്രക്റ്ററായ സന്ദീപിനേയും മറ്റു മൂന്നുപേരേയും പൊലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിന്റെ ഭാഗമായി വർക്കല പൊലീസാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.



വർക്കലയിലെ സ്വകാര്യ ആശുപത്രിയിലെത്തിയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. വർക്കല പാനാശം ബിച്ചിൽ പാരാ ഗ്ലൈഡിംഗിനിടെ ഹൈ മാസ്റ്റ് ലൈറ്റിൽ കുരുങ്ങിയ രണ്ടുപേരെയും സാഹസികമായാണ് താഴെയിറക്കിയത്. കോയമ്പത്തൂർ സ്വദേശി പാർവ്വതിയും ഇൻസ്ട്രക്ടറായ യുവാവുമാണ് കുരുങ്ങിയത്.



എന്നാൽ ഇവർക്ക് കാര്യമായ ശാരീരിക പ്രശ്‌നങ്ങളില്ലെന്നാണ് പ്രധമിക നിഗമനം. ശക്തമായ കാറ്റിൽ നിയന്ത്രണം നഷ്ടമായ പാരാ ഗ്ലൈഡിംഗ് സംവിധാനം ഹൈമാസ്റ്റ് ലൈറ്റിൽ കുരുങ്ങുകയായിരുന്നു. ഉച്ചയ്ക്ക് മൂന്നുമണിയോടുകൂടിയാണ് അപകടമുണ്ടായത്. പാരഗ്ലൈഡിംഗിനിടെ രണ്ടുപേർ ഹൈമാസ്റ്റ് ലൈറ്റിൽ കുരുങ്ങുകയായിരുന്നു.



സംഭവത്തിന് പിന്നാലെ തന്നെ ഫയർഫോഴ്സിനെ വിവരമറിയിച്ചു. വർക്കല പൊലീസും ഫയർ ഫോഴ്സും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഇവർ കുരുങ്ങിയ ഹൈമാസ്റ്റ് ലൈറ്റിന് താഴെ ഫയർഫോഴ്‌സ് പ്രത്യേകം വല സജ്ജമാക്കിയിരുന്നു. പിന്നീട് ഹൈമാസ്റ്റ് ലൈറ്റിന്റെ അഗ്രഭാഗം താഴേക്ക് താഴ്ത്തിയ ശേഷം പ്രത്യേകം തയ്യാറാക്കിയ വലയിലേക്ക് ഇരുവരേയും ഇറക്കുകയായിരുന്നു. ഏതാണ്ട് ഒന്നേമുക്കാൽ മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിന് ശേഷമാണ് ഇരവരേയും താഴെയിറക്കാനായത്. തുടർന്ന് വർക്കല താലൂക്ക് ആശുപത്രിയിലേക്ക് ഇരുവരേയും മാറ്റി.

TAGS :

Next Story