ദുരിതാശ്വാസ നിധി വകമാറ്റിയ കേസ് ഏപ്രിൽ 12ന് ലോകായുക്ത ഫുൾബെഞ്ച് പരിഗണിക്കും
വിധിയിൽ ഭിന്നാഭിപ്രായമുണ്ടായതിനെ തുടർന്നാണ് കേസ് ഫുൾബെഞ്ചിന് വിട്ടത്
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയ കേസ് ഏപ്രിൽ 12ന് ലോകായുക്താ ഫുൾബെഞ്ച് പരിഗണിക്കും. വിധിയിൽ ഭിന്നാഭിപ്രായമുണ്ടായതിനെ തുടർന്നാണ് കേസ് ഫുൾബെഞ്ചിന് വിട്ടത്.
മന്ത്രിസഭാ തീരുമാനത്തിൽ ലോകായുക്തയ്ക്ക് ഇടപെടാനാകുമോ എന്നതിലടക്കം ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫും ഉപലോകായുക്ത ജസ്റ്റിസ് ഹാറൂൺ അൽ റഷീദും തമ്മിൽ ഭിന്നാഭിപ്രായമുണ്ടായിരുന്നു. മറ്റൊരു ഉപലോകായുക്ത ജസ്റ്റിസ് ബാബു മാത്യു പി.ജോസഫ് കൂടി ഉൾപ്പെട്ടതാണ് ഫുൾബെഞ്ച്. അതേസമയം, ലോകായുക്തയുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന ഭേദഗതി ബില്ലിൽ ഗവർണർ ഒപ്പിട്ടാൽ കേസിന്റെ ഭാവിതന്നെ ചോദ്യം ചെയ്യപ്പെട്ടേക്കാം.
Next Story
Adjust Story Font
16