Quantcast

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എംടിക്ക് ആദരം; പ്രധാനവേദിയുടെ പേര് എംടി-നിള എന്നാക്കി

നിളയെക്കുറിച്ചുള്ള എംടിയുടെ പ്രസിദ്ധമായ ഉദ്ധരണി പ്രധാനവേദിയിൽ ആലേഖനം ചെയ്യും

MediaOne Logo

Web Desk

  • Published:

    31 Dec 2024 3:00 PM GMT

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എംടിക്ക് ആദരം; പ്രധാനവേദിയുടെ പേര് എംടി-നിള എന്നാക്കി
X

തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എംടി വാസുദേവന്‍ നായര്‍ക്ക് ആദരം. കലോത്സവത്തിൻ്റെ പ്രധാനവേദിയുടെ പേര് എംടി-നിള എന്നാക്കി മാറ്റി. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ നിർദ്ദേശപ്രകാരമായിരുന്നു പൊതുവിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.

എംടിയുടെ നിളയെ കുറിച്ചുള്ള പ്രസിദ്ധമായ ഉദ്ധരണി പ്രധാനവേദിയിൽ ആലേഖനം ചെയ്യും. ഭാരതപ്പുഴ എന്ന പേരാണ് എംടി-നിള എന്ന് പുനർനാമകരണം ചെയ്തത്. 63-ാമത് കേരള സ്‌കൂള്‍ കലോത്സവം ജനുവരി നാല് മുതല്‍ എട്ട് വരെയാണ് തിരുവനന്തപുരത്ത് വച്ച് നടക്കുന്നത്. ന​ഗരത്തിലെ 25 വേദികളിലായിട്ടാണ് ഏകദേശം പതിനായിരം കുട്ടികൾ പങ്കെടുക്കുന്ന 249 മത്സര ഇനങ്ങൾ അരങ്ങേറാൻ പോകുന്നത്.



TAGS :

Next Story