'നാസറിന്റെ സഹോദരന് വി. അബ്ദുറഹ്മാനുമായി അടുത്ത ബന്ധം'; ബോട്ട് സർവീസ് നടത്താൻ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചെന്ന് ഇടനിലക്കാരൻ
തുറമുഖ വകുപ്പ് ഉദ്യോഗസ്ഥർ ബോട്ട് നിർമ്മാണം തടഞ്ഞിരുന്നെങ്കിലും ഉന്നത ഇടപെടൽ മൂലം നിർമ്മാണം പുനഃരാംരഭിച്ചതായും കബീർ
മലപ്പുറം: താനൂരിൽ 22 പേരുടെ മരണത്തിനിടയാക്കിയ ബോട്ട് രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചാണ് സർവീസ് നടത്തിയതെന്ന് ഇടനിലക്കാരൻ കബീറിന്റെ വെളിപ്പെടുത്തൽ. യാതൊരു രേഖകളുമില്ലാത്ത ബോട്ടിന് എല്ലാ രേഖകളും സംഘടിപ്പിക്കുമെന്ന് കേസിൽ അറസ്റ്റിലായ നാസറിന്റെ സഹോദരനും സിപിഎം പ്രാദേശിക നേതാവുമായ ഹംസക്കുട്ടി പറഞ്ഞു. മന്ത്രി വി. അബ്ദുറഹ്മാനുമായി ഹംസക്കുട്ടിക്ക് അടുത്ത ബന്ധമുണ്ട്. തുറമുഖ വകുപ്പ് ഉദ്യോഗസ്ഥർ ബോട്ട് നിർമ്മാണം തടഞ്ഞിരുന്നെങ്കിലും ഉന്നത ഇടപെടൽ മൂലം നിർമ്മാണം പുനഃരാരംഭിച്ചതായും കബീർ എ.കെ മീഡിയവണ്ണിനോട് പറഞ്ഞു.
പുതുപൊന്നാനി പാലപ്പെട്ടിയിൽ മത്സ്യബന്ധനത്തിനായി ഉപയോഗിച്ചിരുന്ന വഞ്ചി നാസർ വാങ്ങുകയും പിന്നീട് ബോട്ടാക്കി മാറ്റുകയുമായിരുന്നു. കച്ചവടത്തിൽ ഇടനിലക്കാരാനായിരുന്നു കബീർ. 95000 രൂപക്കാണ് വഞ്ചി വിറ്റത്. ടൂറിസത്തിനാണെന്ന കാര്യം തനിക്കറിയില്ലായിരുന്നു. കുടുംബത്തിന് സഞ്ചരിക്കാൻ വേണ്ടിയാണ് ബോട്ടെന്ന് പറഞ്ഞു. നേരത്തെ ഹൗസ് ബോട്ടുകൾ വാങ്ങാൻ നോക്കി വില കൂടുതലാണെന്ന് പറഞ്ഞാണ് ഫൈബർ വള്ളം വാങ്ങിയതെന്നും കബീർ വെളിപ്പെടുത്തി.
Adjust Story Font
16