Quantcast

സംസ്ഥാനത്ത് നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി; മസ്തിഷ്ക ജ്വരവുമായെത്തുന്നവരെ നിപ പരിശോധന നടത്തും

ഫീൽഡ് സർവേ ആരംഭിക്കാനും ആരോഗ്യവകുപ്പ് തീരുമാനിച്ചു

MediaOne Logo

Web Desk

  • Published:

    13 May 2022 1:18 AM GMT

സംസ്ഥാനത്ത് നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി; മസ്തിഷ്ക ജ്വരവുമായെത്തുന്നവരെ നിപ പരിശോധന നടത്തും
X

കോഴിക്കോട്: സംസ്ഥാനത്ത് നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. മസ്തിഷ്ക ജ്വരവുമായെത്തുന്നവരെ നിപ പരിശോധനക്ക് വിധേയരാക്കും. ഫീൽഡ് സർവേ ആരംഭിക്കാനും ആരോഗ്യവകുപ്പ് തീരുമാനിച്ചു.

വവ്വാലുകളുടെ പ്രജനനകാലം തുടങ്ങുകയാണ്. തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ നിപ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നത്. പക്ഷികൾ കടിച്ചിട്ട പഴങ്ങൾ കഴിക്കരുതെന്ന നിര്‍ദേശം ആരോഗ്യവകുപ്പ് നല്‍കുന്നു. വവ്വാലുകൾ കൂടുതലായുള്ള പ്രദേശത്ത് കുടിവെള്ളം തിളപ്പിച്ച് മാത്രമേ ഉപയോഗിക്കാവൂ: മസ്തിഷ്ക ജ്വര ലക്ഷണങ്ങള്‍ കാണിക്കുന്നവരുടെ സ്രവങ്ങള്‍ നിപ വൈറസ് പരിശോധനയ്ക്കയക്കാനും നിര്‍ദേശം നല്‍കി. മെഡിക്കല്‍ കോളേജിലെ വൈറോളജി ലാബ് നിര്‍മാണം വേഗത്തിലാക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടുമെന്നും വീണ ജോര്‍ജ് പറഞ്ഞു.

TAGS :

Next Story