Quantcast

തൊടുപുഴയില്‍ വീട് കേന്ദ്രീകരിച്ച് അനധികൃത പണമിടപാട് നടത്തിയയാള്‍ പിടിയില്‍

മുതലക്കോടം സ്വദേശി കൊച്ചു പറമ്പിൽ ജോസഫ് അഗസ്റ്റിനാണ് പിടിയിലായത്

MediaOne Logo

Web Desk

  • Published:

    2 Feb 2023 1:40 AM

raid
X

തൊടുപുഴയില്‍ നടന്ന റെയ്ഡ്

ഇടുക്കി: ഇടുക്കി തൊടുപുഴയില്‍ വീട് കേന്ദ്രീകരിച്ച് അനധികൃത പണമിടപാട് നടത്തി വന്നയാളെ പൊലീസ് പിടികൂടി.മുതലക്കോടം സ്വദേശി കൊച്ചു പറമ്പിൽ ജോസഫ് അഗസ്റ്റിനാണ് പിടിയിലായത്.കണക്കിൽ പെടാത്ത പണവും നിരവധി രേഖകളും വാഹനങ്ങളും പോലീസ് കണ്ടെടുത്തു.

വട്ടിപ്പലിശക്ക് പണം നൽകുകയും തിരിച്ചടവ് മുടങ്ങുമ്പോൾ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നത് പതിവായതോടെയാണ് ജോർജ് അഗസ്റ്റിനെതിരെ പരാതികളുയർന്നത്.തുടർന്നാണ് ഇയാളുടെയും സഹോദരങ്ങളുടെയും വീടുകളിൽ പൊലീസ് പരിശോന നടത്തിയത്.ജോർജ് അഗസ്റ്റിൻ്റെ വീട്ടിൽ നിന്ന് 45000 രൂപയും സഹോദരൻ്റെ വീട്ടിൽ നിന്ന് 5 ലക്ഷം രൂപയും കണ്ടെടുത്തു.49 ബ്ലാങ്ക് ചെക്ക്,40 ആർ.സി.ബുക്ക്, 32 മുദ്രപത്രങ്ങൾ,15 ആധാരം,60 പ്രൊമിസറി നോട്ട്,ഒരു കാറ്,നാല് ഇരുചക്രവാഹനങ്ങൾ.എന്നിവയും പൊലീസ് പിടിച്ചെടുത്തു. ജോർജ് അഗസ്റ്റിൻ്റെ വീട്ടിൽ നിന്ന് മ്ലാവിന്‍റെ കൊമ്പും തോക്കും ലഭിച്ചിട്ടുണ്ട്.ഇതുമായി ബന്ധപ്പെട്ട് വനംവകുപ്പും അന്വേഷണം തുടങ്ങി.ജോർജ് അഗസ്റ്റിനെ പൊലീസ് അറസ്റ്റ് ചെയ്തു.



TAGS :

Next Story