പൊലീസ് ജീപ്പ് തകർത്ത സംഭവം; ഡിവൈഎഫ്‌ഐ നേതാവ് നിധിൻ പുല്ലൻ കസ്റ്റഡിയിൽ
ഇന്നലെ തന്നെ നിധിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നെങ്കിലും സിപിഎം പ്രവർത്തകർ ഇടപെട്ട് മോചിപ്പിച്ചു
തൃശൂർ: ചാലക്കുടിയിൽ പൊലീസ് ജീപ്പ് തകർത്ത ഡിവൈഎഫ്‌ഐ നേതാവ് നിധിൻ പുല്ലൻ കസ്റ്റഡിയിൽ. സുഹൃത്തിന്റെ വീട്ടിൽ ഒളിവിൽ കഴിയുന്നതിനിടെ തൃശൂർ ഒല്ലൂരിൽ നിന്നാണ് പൊലീസ് പിടികൂടിയത്..
ഇന്നലെയാണ് ചാലക്കുടി ഐടിഐയിലെ വിജയാഘോഷത്തിനിടെ എസ്എഫ്‌ഐ-ഡിവൈഎഫ്‌ഐ പ്രവർത്തകർ പൊലീസ് ജീപ്പ് അടിച്ചു തകർത്തത്. നിധിൻ പുല്ലനായിരുന്നു അക്രമത്തിന്റെ നേതൃത്വം. ഇന്നലെ തന്നെ ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നുവെങ്കിലും സിപിഎം പ്രവർത്തകർ ഇടപെട്ട് മോചിപ്പിച്ചു. ഇതിന് ശേഷം ഇയാൾ ഒളിവിൽ പോവുകയും ചെയ്തു.
നിധിനെ കൂടാതെ നാല് എസ്എഫ്‌ഐ-ഡിവൈഎഫ്‌ഐ പ്രവർത്തകരെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പൊതുമുതൽ നശിപ്പിക്കൽ, വധശ്രമം ഉൾപ്പടെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസ്.
Next Story
Adjust Story Font
16