Quantcast

പുതുപ്പള്ളിയിൽ മദ്യവിരുദ്ധ സമിതിയുടെ വാഹനം പൊലീസ് പിടിച്ചെടുത്തു

മൈക്ക് പ്രവർത്തിപ്പിക്കാൻ അനുമതിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വാഹനങ്ങൾ പിടിച്ചെടുത്തത്

MediaOne Logo

Web Desk

  • Published:

    1 Sep 2023 12:31 PM

പുതുപ്പള്ളിയിൽ മദ്യവിരുദ്ധ സമിതിയുടെ വാഹനം പൊലീസ് പിടിച്ചെടുത്തു
X

കോട്ടയം: പുതുപ്പള്ളിയിൽ പ്രചാരണത്തിനെത്തിയ മദ്യ വിരുദ്ധ സമിതിയുടെ വാഹനങ്ങൾ പോലീസ് പിടിച്ചെടുത്തതായി പരാതി. മൈക്ക് പ്രവർത്തിപ്പിക്കാൻ അനുമതിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വാഹനങ്ങൾ പിടിച്ചെടുത്തത്.

ഇന്ന് ഉച്ചക്ക് രണ്ട് മണിക്കാണ് ഒരു ഒമിനി വാനും ട്രാവലറും പൊലീസ് കസ്റ്റഡിയിലെടുത്തത്. രണ്ട് മണിക്കൂര്‍ പാമ്പാടി പോലീസ് സ്‌റ്റേഷനു മുന്നിൽ മദ്യവിരുദ്ധ സമിതി പ്രവർത്തകർ പ്രതിഷേധിച്ചു. പിന്നീട് രേഖകള്‍ പരിശോധിച്ച ശേഷം പൊലീസ് വാഹനങ്ങള്‍ വിട്ടു നല്‍കുകയായിരുന്നു. മനപ്പൂര്‍വം പ്രചരണം തടയാനാണ് പൊലീസ് ശ്രമിക്കുന്നത് എന്നാണ് മദ്യവിരുദ്ധ സമിതിയുടെ ആരോപണം.

TAGS :

Next Story