Quantcast

​മ​ദ്രസകൾ അടച്ചുപൂട്ടാനുള്ള നിർദേശം മതസ്വാതന്ത്ര്യത്തിന് എതിര്: അബ്ദുസ്സമദ് പൂക്കോട്ടൂർ

‘ബാലാവകാശ കമ്മീഷന്റേത് അവകാശ ലംഘനം’

MediaOne Logo

Web Desk

  • Updated:

    2024-10-13 07:24:16.0

Published:

13 Oct 2024 7:23 AM GMT

Abdussamad pookkottoor speech smf convention
X

മലപ്പുറം: മദ്രസകൾ അടച്ചുപൂട്ടാനുള്ള കേന്ദ്ര ബാലാവകാശ കമ്മീഷന്റെ നിർദേശം മതസ്വാതന്ത്ര്യത്തിന് എതിരാണെന്ന് സമസ്ത നേതാവ് അബ്ദുസ്സമദ് പൂക്കോട്ടൂർ. മദ്രസകൾക്ക് ധനസഹായം നൽകരുതെന്ന നിർദേശം അവകാശ ലംഘനമാണ്. എല്ലാവർക്കും പൊതുവിദ്യാഭ്യാസം ലഭിക്കാൻ മദ്രസകൾ നിർത്തേണ്ടതുണ്ടോ എന്ന് അദ്ദേഹം ചോദിച്ചു.

കേരളത്തിൽ മദ്രസകൾക്ക് സർക്കാർ ഒരു സഹായവും നൽകുന്നില്ല. അധ്യാപകർക്ക് ക്ഷേമനിധി മാത്രമാണുള്ളത്. തൊഴിലാളികൾക്ക് നൽകുന്നതിന് സമാനമാണത്.

എല്ലാവർക്കും മതം അനുഷ്ഠിക്കാൻ ഇന്ത്യയിൽ അവകാശമുണ്ട്. അത് അനുഷ്ഠിക്കാൻ മതം പഠിക്കേണ്ടതുണ്ട്. അതിനാണ് സ്ഥാപനങ്ങളുള്ളത്. അടച്ചുപൂട്ടാനുള്ള നിർദേശം ഉത്തരേന്ത്യയിലെ കുട്ടികളെ വലിയ രീതിയിൽ ബാധിക്കുമെന്നും അബ്ദുസ്സമദ് പൂക്കോട്ടൂർ പറഞ്ഞു.


TAGS :

Next Story