കെഎസ്ഇബിയിലെ ഇടത് സംഘടനകൾ നടത്തിവന്ന സമരം ഒത്തുതീർപ്പായി
കഴിഞ്ഞ 16 ദിവസമായി സിഐടിയുവിന്റെ നേതൃത്വത്തിലായിരുന്നു സമരം
തിരുവനന്തപുരം: കെഎസ്ഇബിയിലെ ഇടത് സംഘടനകൾ നടത്തിവന്ന സമരം ഒത്തുതീർപ്പായി. വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടിയുമായി നടത്തിയ ചർച്ചയിലാണ് സമരം ഒത്തുതീർപ്പായത്. 912 നിയമനങ്ങളും ഒരുമിച്ച് പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്യാൻ ചർച്ചയിൽ തീരുമാനമായി.
ആശ്രിത നിയമനം നടത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി കെ.കൃഷ്ണന്‍കുട്ടി അറിയിച്ചു. കഴിഞ്ഞ 16 ദിവസമായി സിഐടിയുവിന്റെ നേതൃത്വത്തിലായിരുന്നു സമരം.
ഇന്ന് ഉച്ചയ്ക്ക് 1.30ന് ആയിരുന്നു വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടിയുമായി യൂണിയന്‍ നേതാക്കള്‍ ചര്‍ച്ച നടത്തിയത്. കഴിഞ്ഞ 16 ദിവസമായി കെഎസ്ഇബിയിലെ വര്‍ക്കേഴ്‌സ് ആസോസിയേഷന്‍, ഓഫീസേഴ്‌സ് അസോസിയേഷന്‍ എന്നീ സംഘടനകളായിരുന്നു സമരത്തിലുണ്ടായിരുന്നത്. മുഴുവന്‍ നിയമനങ്ങളും പിഎസ്‌സിക്ക് റിപ്പോര്‍ട്ട് ചെയ്യണം എന്നായിരുന്നു സംഘടനകള്‍ ഉന്നയിച്ച പ്രധാന ആവശ്യം.
Next Story
Adjust Story Font
16