Quantcast

വിഴിഞ്ഞത്ത് സമരം തുടരും; പുനരധിവാസം വേഗത്തിലാക്കുമെന്ന് മന്ത്രിയുടെ ഉറപ്പ്‌

കടലിൽ പോകാത്ത ദിവസങ്ങളിൽ സാമ്പത്തിക സഹായം നൽകാനുള്ള നടപടികളും യോഗത്തിൽ ചർച്ചയായി

MediaOne Logo

Web Desk

  • Updated:

    2022-08-19 17:19:27.0

Published:

19 Aug 2022 2:13 PM GMT

വിഴിഞ്ഞത്ത് സമരം തുടരും; പുനരധിവാസം വേഗത്തിലാക്കുമെന്ന് മന്ത്രിയുടെ ഉറപ്പ്‌
X

തിരുവനന്തപുരം: തുറമുഖ നിർമാണം നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികളുടെ സമരം തുടരുമെന്ന് ലത്തീൻ സഭ പ്രതിനിധി യൂജിൻ പെരേര. മന്ത്രി വി. അബ്ദുറഹ്മാനുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമായിരുന്നു പ്രതികരണം. മന്ത്രി തുറന്ന മനസോടെ കാര്യങ്ങൾ കേട്ടുവെന്ന് സമരക്കാർ പറഞ്ഞു.

പുനരധിവാസം സമയബന്ധിതമായി നടപ്പാക്കുമെന്ന് മന്ത്രി ഉറപ്പ് നൽകി. ഓണത്തിന് മുമ്പ് പുനരധിവാസ നടപടികൾ ആരംഭിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകിയതായാണ് വിവരം. ക്യാമ്പുകളിൽ കഴിയുന്നവരെ വാടക വീട് എടുത്തു മാറ്റാനുള്ള സാധ്യതകളും തേടുന്നുണ്ട്. ചില കാര്യങ്ങളിൽ വ്യക്തത വരേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു.

സമരം കൊണ്ട് ചില കാര്യങ്ങൾ പരിഹരിക്കാൻ കഴിഞ്ഞുവെന്നും ചർച്ചക്കിടെ മന്ത്രി പറഞ്ഞു. ഏഴ് വിഷയങ്ങളും ഓരോന്നായി ചർച്ച ചെയ്തായി സമരക്കാർ പറഞ്ഞു. മണ്ണെണ്ണ സബ്‌സിഡി മന്ത്രിസഭയിൽ ചർച്ച ചെയ്യാനും മുതലപ്പുഴയിലെ പ്രശ്‌നം ചർച്ച ചെയ്ത് പരിഹരിക്കാനും ചർച്ചയിൽ തീരുമാനമായി.

കടലിൽ പോകാത്ത ദിവസങ്ങളിൽ സാമ്പത്തിക സഹായം നൽകാനുള്ള നടപടികളും യോഗത്തിൽ ചർച്ചയായി. തുറമുഖ ആഘാതവിഷയം ഒരാഴ്ചക്കുള്ളില്‍ മുഖ്യമന്ത്രിയുമായി ചർച്ച നടത്തുമെന്നും മന്ത്രി ആന്റണി രാജു അറിയിച്ചു. പൊലീസിന്റെ കണക്കു കൂട്ടലുകൾ പോലും തെറ്റിച്ചായിരുന്നു ഇന്നത്തെ പ്രതിഷേധം.

തുറമുഖ നിർമാണ കേന്ദ്രത്തിന്റെ പ്രധാന കവാടത്തിന് മുന്നിൽ സമരം തുടരുമെന്നായിരുന്നു കണക്കുകൂട്ടൽ. എന്നാൽ പൊലീസിനെ മറികടന്ന പ്രതിഷേധക്കാർ പ്രധാന കവാടം തള്ളിത്തുറന്ന് അതീവ സുരക്ഷാ മേഖലയിലേക്ക് ഇരച്ചു കയറി. നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നിടത്ത് പ്രതിഷേധക്കാർ കൊടിയും നാട്ടി.

TAGS :

Next Story