മീന്‍ പിടിക്കുന്നതിനിടെ തോട്ടില്‍ കാല്‍ വഴുതി വീണ് വിദ്യാര്‍ഥി മരിച്ചു | The student died after slipping in the stream while fishing

മീന്‍ പിടിക്കുന്നതിനിടെ തോട്ടില്‍ കാല്‍ വഴുതി വീണ് വിദ്യാര്‍ഥി മരിച്ചു

തൃശ്ശൂര്‍ അരിപ്പാലത്താണ് സംഭവം. പടിയൂർ സ്വദേശി വെറോൺ (20) ആണ് മരിച്ചത്

MediaOne Logo

Web Desk

  • Published:

    4 July 2023 1:38 PM

മീന്‍ പിടിക്കുന്നതിനിടെ തോട്ടില്‍ കാല്‍ വഴുതി വീണ് വിദ്യാര്‍ഥി മരിച്ചു
X

തൃശൂർ: അരിപ്പാലത്ത് വിദ്യാർത്ഥി മുങ്ങി മരിച്ചു. മീൻ പിടിക്കുന്നതിനിടെ തോട്ടിൽ കാൽ വഴുതി വീഴുകയായിരുന്നു. പടിയൂർ സ്വദേശി വെറോൺ (20) ആണ് മരിച്ചത്. സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.





മഴയിൽ സംസ്ഥാനത്തുടനീളം വ്യാപക നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നിരവധിയിടങ്ങളിൽ മരങ്ങൾ കടപുഴകി വീണു. നാല് വീടുകൾ തകർന്നു. പത്തനതിട്ടയിൽ കിണർ ഇടിഞ്ഞു താണു. ഇടുക്കിയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു.

കോഴിക്കോട് ഇരുവഴഞ്ഞി പുഴയിൽ ഒരാൾ ഒഴുക്കിൽപ്പെട്ടു. കൊടിയത്തൂർ കാരക്കുറ്റി സ്വദേശി ഹുസ്സൻ കുട്ടി 64 ആണ് ഒഴുക്കിൽപ്പെട്ടത്. പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി തെരച്ചിൽ ആരംഭിച്ചു. അട്ടപ്പാടി മുക്കാലിലിയിൽ റോഡിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു.

TAGS :

Next Story