പൊലീസിനെ ആക്രമിച്ച പ്രതിയുടെ ടവർ ലൊക്കേഷൻ എത്തിയത് സിപിഐ നേതാവിന്റെ വീട്ടിൽ; പരിശോധന തടഞ്ഞ് നേതാവ്
ഇന്നലെ കാഞ്ഞിരപ്പുഴയിൽ നടന്ന സംഘർഷത്തിനിടെ പൊലീസിനെ ആക്രമിച്ച പ്രതിയെ തിരഞഞ്ഞാണ് പൊലീസ് എത്തിയത്

പാലക്കാട്: സിപിഐ നേതാവും പോലീസ് തമ്മിൽ വാക്കേറ്റം. സിപിഐ പാലക്കാട് ജില്ലാ അസിസ്റ്റൻറ് സെക്രട്ടറി പൊറ്റശ്ശേരി മണികണ്ഠനും, മണ്ണാർക്കാട് സിഐയും തമ്മിലായിരുന്നു തർക്കം.
ഇന്നലെ കാഞ്ഞിരപ്പുഴയിൽ നടന്ന സംഘർഷത്തിനിടെ പൊലീസിനെ ആക്രമിച്ച പ്രതിയെ തിരഞ്ഞ് പോലീസ് ഉദ്യോഗസ്ഥർ സിപിഐ നേതാവിന്റെ വീട്ടിലെത്തുകയായിരുന്നു. പ്രതിയുടെ ടവർ ലൊക്കേഷൻ പരിശോധിച്ചാണ് പൊലീസ് സിപിഐ നേതാവിന്റെ വീട്ടിലെത്തിയത്. എന്നാൽ വീട്ടിൽ കയറിയുള്ള പരിശോധന സിപിഐ നേതാവ് തടഞ്ഞു. വാക്കേറ്റത്തെ തുടർന്ന് പ്രതിയെ കണ്ടെത്താതെ പൊലീസ് മടങ്ങി.
Next Story
Adjust Story Font
16