'നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ പി.വി അൻവർ എഫക്റ്റ് എന്നൊന്നില്ല'; എം. സ്വരാജ്
സ്ഥാനാർഥി നിർണയത്തിൽ യുഡിഎഫിലുള്ളത് പോലെ അനിശ്ചിതത്വം എൽഡിഎഫിൽ ഇല്ലെന്നും സ്വരാജ് മീഡിയവണിനോട്

മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ പി.വി അൻവർ എഫക്റ്റ് എന്നൊന്നില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം. സ്വരാജ്. പിണറായി സർക്കാർ വീണ്ടും അധികാരത്തിൽ വരണം എന്ന് ജനങ്ങൾ ആഗ്രഹിക്കുന്ന ഘട്ടത്തിലാണ് തെരഞ്ഞെടുപ്പ്. സർക്കാരിൻ്റെ പ്രവർത്തനങ്ങൾ ചർച്ചയാകുന്നതിനൊപ്പം കേന്ദ്ര സർക്കാർ സമീപനങ്ങളും തെരഞ്ഞെടുപ്പിൽ ചർച്ച ചെയ്യപ്പെടുമെന്നും എം.സ്വരാജ് മീഡിയണിനോട് പറഞ്ഞു.
സ്ഥാനാർഥി നിർണയത്തിൽ യുഡിഎഫിലുള്ളത് പോലെ അനിശ്ചിതത്വം എൽഡിഎഫിൽ ഇല്ല. നിലമ്പൂരിൽ എൽഡിഎഫ് സ്ഥാനാർഥി തിളക്കമാർന്ന വിജയം നേടുമെന്നും എം.സ്വരാജ് പറഞ്ഞു.
Next Story
Adjust Story Font
16

