Quantcast

സംസ്ഥാനത്ത് പവർകട്ട് ഉണ്ടാകില്ല; വൈദ്യുതി മന്ത്രി

ആറ് മുതൽ പത്ത് വരെയുള്ള സമയങ്ങളിൽ വൈദ്യുതി ഉപഭോഗം കുറക്കാൻ ജനങ്ങൾ ശ്രദ്ധിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു

MediaOne Logo

Web Desk

  • Updated:

    2022-03-17 03:51:27.0

Published:

17 March 2022 3:27 AM GMT

സംസ്ഥാനത്ത് പവർകട്ട് ഉണ്ടാകില്ല; വൈദ്യുതി മന്ത്രി
X

സംസ്ഥാനത്ത് വേനൽ കനക്കുന്നതിനനുസാരിച്ച് വൈദ്യുത ഉപപഭോഗവും കൂടുകയാണ്. സർവകാല റെക്കാർഡും ഭേതിച്ച് വൈദ്യുത ഉപപഭോഗം 89.64 ദശലക്ഷം യൂണിറ്റിലെത്തി. എങ്കിലും സംസ്ഥാനത്ത് പവർകട്ട് ഉണ്ടാകില്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻ കുട്ടി മീഡിയവണ്ണിനോട് പറഞ്ഞു.

വേനലിനെ നേരിടാൻ മുന്നൊരുക്കങ്ങൾ നടത്തിയിട്ടുണ്ട്. ഡാമുകളിൽ കഴിഞ്ഞ വർഷത്തെക്കാൾ 12% അധിക വെള്ളമുണ്ട്. ആറ് മുതൽ പത്ത് വരെയുള്ള സമയങ്ങളിൽ വൈദ്യുതി ഉപഭോഗം കുറക്കാൻ ജനങ്ങൾ ശ്രദ്ധിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.

വേനൽ മഴ പെയ്യുന്നത് ആശ്വാസകരമാണ്. അത്തരം സമയങ്ങളിൽ വൈദ്യുത ഉപഭോഗം കുറയുന്നതായി കാണുന്നുണ്ട്. അടുത്ത ദിവസങ്ങളിൽ മഴ ലഭിച്ചാൽ അത് കൂടുതൽ ഗുണകരമാവും. ഹൈഡ്രൽ പ്രൊജക്റ്റിന്റെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടതുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

പീക്ക് അവറിൽ 3000 മെഗാവാൾട്ടിന്റെ കുറവാണ് ഉള്ളത്. അതിനാൽ ഒരു വർഷം കൊണ്ട് തന്നെ 198 മെഗാവാൾട്ടന്റെ പദ്ധതി പൂർത്തിയാക്കാനാണ് ആസൂത്രണം ചെയ്യുന്നത്. പകൽ സമയങ്ങളിൽ സോളാറടക്കമുള്ള സൗകര്യങ്ങൾ ഉപയോഗപ്പെടത്താമെന്നും രാത്രിയിലെ ഉപഭോഗം കുറച്ചാൽ പവർക്കെട്ടിന്റെ ആവശ്യമുണ്ടാവില്ലെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.

TAGS :

Next Story