Quantcast

പന്തീരങ്കാവ് യു.എ.പി.എ കേസിലെ മൂന്നാം പ്രതി അറസ്റ്റിൽ

നിരോധിത സംഘടനയുടെ ലഖുലേഖ കൈവശം വെച്ചതിനാണ് ഇയാള്‍ക്കെതിരെ യു.എ.പി.എ കുറ്റം ചുമത്തുന്നത്.

MediaOne Logo

Web Desk

  • Published:

    14 Sep 2021 2:47 PM GMT

പന്തീരങ്കാവ് യു.എ.പി.എ കേസിലെ മൂന്നാം പ്രതി അറസ്റ്റിൽ
X

കോഴിക്കോട് പന്തീരങ്കാവ് യു.എ.പി.എ കേസിലെ മൂന്നാം പ്രതി എം ഉസ്മാൻ അറസ്റ്റിൽ. മലപ്പുറം പട്ടിക്കാട് നിന്നും എ.ടി.എസ് ആണ് ഉസ്മാനെ അറസ്റ്റ് ചെയ്തത്. 2016 ൽ അറസ്റ്റിലായ ഉസ്മാൻ ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു. ഉസ്മാന്റെ ജീവനില്‍ ആശങ്കയുണ്ടെന്ന് ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം പ്രവർത്തകർ അറിയിച്ചു.

കേരള പൊലീസ് ഭീകരവിരുദ്ധ സ്ക്വാഡ് ആണ് ഉസ്മാനെ മലപ്പുറം പട്ടിക്കാട്ടു നിന്ന് പിടികൂടിയത്. മാവോയിസ്റ്റ് ബന്ധമുള്ള പത്തിലധികം കേസുകളിൽ പ്രതിയാണ്. നിരോധിത സംഘടനയുടെ ലഖുലേഖ കൈവശം വെച്ചതിന് യു.എ.പി.എ കുറ്റം ചുമത്തുകയായിരുന്നു.

മഞ്ചേരി സബ് ജയിലിലും കണ്ണൂർ സെൻട്രൽ ജയിലിലുമായി ആറു മാസത്തിലേറെ ജയിലിലായിരുന്നു. ജാമ്യത്തിൽ ഇറങ്ങി പിന്നീട് മുങ്ങുകയായിരുന്നു.

പന്തീരങ്കാവ് കേസിലെ ഒന്നും രണ്ടും പ്രതികളായ താഹ ഫസലും അലന്‍ ശുഐബും അറസ്റ്റിലായത് ഉസ്മാനുമായി സംസാരിച്ച് നില്‍ക്കുമ്പോഴായിരുന്നു. എന്നാൽ പൊലീസിനെ കണ്ട ഉസ്മാൻ അന്ന് ഓടിരക്ഷപ്പെട്ടു. വയനാട് വൈത്തിരിയിൽ പോലീസ് വെടിയേറ്റ് മരിച്ച പാണ്ടിക്കാടിലെ സി.പി ജലീലിന്റെ കുടുംബവുമായി ഉസ്മാന് അടുത്ത ബന്ധം പുലർത്തിയിരുന്നു.

ഫ്രണ്ട് ഓർഗനൈസേഷൻ പ്രവർത്തകനായിട്ടാണ് ഉസ്മാനെ പോലീസ് കണക്കാക്കുന്നത്. കാടുകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒളിപ്പോരാളികൾക്ക് സാധനങ്ങളും സന്ദേശങ്ങളുമെത്തിക്കുകയും, അർബൺ മേഖല കമ്മിറ്റിക്ക് കീഴിയിൽ കൂടുതൽ പേരെ എത്തിക്കുന്ന ചുമതലയും ഉസ്മാൻ വഹിച്ചിരുന്നതായിട്ടാണ് പോലീസ് നിഗമനം.

TAGS :

Next Story