മന്ത്രിയാകുമെന്ന് ആവർത്തിച്ച് തോമസ് കെ. തോമസ്
'രണ്ടര വർഷം ശശീന്ദ്രൻ രണ്ടര വർഷം താൻ എന്നതായിരുന്നു പവാർജിയുടെ തീരുമാനം'; തോമസ് കെ. തോമസ്
കൊച്ചി: താൻ മന്ത്രിയാകുമെന്ന് ആവർത്തിച്ച് തോമസ് കെ. തോമസ്. ഇന്നത്തെ യോഗത്തിന് ശേഷം ആ കാര്യത്തിൽ തീരുമാനമാക്കും. രണ്ടര വർഷം ശശീന്ദ്രനും രണ്ടരവർഷം തനിക്കും എന്നതായിരുന്നു ശരദ് പവാറിന്റെ തീരുമാനം. ആ തീരുമാനം നടപ്പിലാകുമെന്നും തോമസ് കെ. തോമസ് പറഞ്ഞു.
എൻസിപിയിലെ ഒരു വിഭാഗം തോമസ് കെ. തോമസിനെ മന്ത്രിയാക്കണമെന്ന് ആവർത്തിക്കുന്നുണ്ട്. മന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയ അധ്യക്ഷൻ ശരദ് പവാറിന്റെ കത്ത് മുഖ്യമന്ത്രിക്ക് നൽകിയിരുന്നു. എന്നാൽ കാത്തിരിക്കൂ എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
വാർത്ത കാണാം -
Next Story
Adjust Story Font
16