Quantcast

പെരുമ്പാവൂരിലെ കുഴൽപ്പണ വേട്ട: പിടിയിലായവർ സ്ഥിരം കടത്തുകാരെന്ന് സംശയം

വാഴക്കുളം സ്വദേശി അമൽ മോഹൻ, കല്ലൂർക്കാട് സ്വദേശി അഖിൽ സജീവ് എന്നിവരാണ് ഇന്നലെ പിടിയിലായത്

MediaOne Logo

Web Desk

  • Updated:

    2023-10-21 07:02:29.0

Published:

21 Oct 2023 6:42 AM GMT

Those caught with black money in Perumbavoor are suspected to be regular smugglers
X

എറണാകുളം: പെരുമ്പാവൂരിലെ കുഴൽപ്പണ വേട്ടയിൽ പിടിയിലായവർ സ്ഥിരം കടത്തുകാരെന്ന് സംശയം. പ്രതികൾ സമാന രീതിയിൽ മുൻപും പണം കടത്തിയിട്ടുണ്ടെന്ന സൂചന പൊലീസിന് ലഭിച്ചു. സംഘത്തിലെ മറ്റുള്ളവരെ കുറിച്ചും അന്വേഷണം തുടരുകയാണ്. വാഴക്കുളം സ്വദേശി അമൽ മോഹൻ, കല്ലൂർക്കാട് സ്വദേശി അഖിൽ സജീവ് എന്നിവരാണ് ഇന്നലെ പിടിയിലായത്.

രേഖകളില്ലാത്ത രണ്ടരക്കോടി രൂപയാണ് ഇവരിൽ നിന്ന് പൊലീസ് പിടികൂടിയത്. കോതമംഗലത്ത് വെച്ച് പ്രതികളെയും കാറും തിരിച്ചറിഞ്ഞ പൊലീസ് എം.സി റോഡ് വരെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. കാറിന്റെ പ്രത്യേക അറയിൽ ഒളിപ്പിച്ച രീതിയിലാണ് പണം കണ്ടെത്തിയത്. പണം കോട്ടയത്തേക്ക് കൊണ്ടുപോവുകയാണെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. പണത്തിന്റെ ഉറവിടവും ആർക്കുവേണ്ടിയാണ് പണം കൊണ്ടുവന്നതെന്നും പൊലീസ് പരിശോധിച്ചുവരികയാണ്. എറണാകുളം റൂറൽ എസ്പിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് രണ്ടരക്കോടി രൂപ കണ്ടെത്തിയത്. കേസിൽ അഖിൽ മാത്യുവിനെയും അമലിനെയും പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. കോയമ്പത്തൂരിൽ നിന്നാണ് പണം കൊണ്ടുവന്നതെന്ന് ഏകദേശം ഉറപ്പിച്ചിട്ടുണ്ടെങ്കിലും എവിടെ എത്തിക്കാനുള്ളതാണെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

Those caught with black money in Perumbavoor are suspected to be regular smugglers

TAGS :

Next Story