Quantcast

കളമ​ശ്ശേരിയിൽ മാലിന്യം തള്ളാൻ എത്തിയവർക്ക് കിട്ടിയത് എട്ടിന്റെ പണി: വാഹനം കേടായതോടെ നാട്ടുകാർ പിടികൂടി

നാട്ടുകാർ സംഘടിച്ച് മാലിന്യം നിക്ഷേപിക്കാനെത്തിയവരെക്കൊണ്ട് തന്നെ തിരികെ വാഹനത്തിലേക്ക് കയറ്റി

MediaOne Logo

Web Desk

  • Updated:

    22 Aug 2024 9:19 AM

Published:

4 July 2024 4:35 AM

കളമ​ശ്ശേരിയിൽ മാലിന്യം തള്ളാൻ എത്തിയവർക്ക് കിട്ടിയത് എട്ടിന്റെ പണി: വാഹനം കേടായതോടെ നാട്ടുകാർ പിടികൂടി
X

കൊച്ചി: ഇരുട്ടിന്റെ മറവിൽ പൊതുയിടത്ത് മാലിന്യം തള്ളാനെത്തിയവർക്ക് കിട്ടിയത് എട്ടിന്റെ പണി. കളമശ്ശേരി നഗരസഭ പന്ത്രണ്ടാം വാർഡിൽ തോഷിബയ്ക്ക് സമീപം ഇന്ന് പുലർച്ചെ 3 മണിക്കാണ് മാലിന്യം തള്ളിയത്. കാക്കനാട് പടമുകളിലുള്ള മദർ ഫർണിച്ചറിൽ നിന്നുള്ള സ്പോഞ്ച്, അപ്ഹോൾസറി മാലിന്യങ്ങളാണ് ഇവിടെ തള്ളാനെത്തിയത്.

മാലിന്യം തള്ളിയ ശേഷം പോകാൻ ശ്രമിച്ചപ്പോൾ വാഹനം സ്റ്റാർട്ട് ആയില്ല. ഇതോടെ മാലിന്യം തള്ളാൻ എത്തിയവർ വാഹനത്തിൽ തന്നെ ഇരുന്നു. ഇത് കണ്ട് നാട്ടുകാർ ബന്ധപ്പെട്ടവരെ വിവരമറിയിച്ചു. തുടർന്ന് നാട്ടുകാർ സംഘടിച്ച് മാലിന്യം നിക്ഷേപിക്കാനെത്തിയവരെക്കൊണ്ട് തന്നെ തിരികെ വാഹനത്തിലേക്ക് കയറ്റി.

ഈ പ്രദേശത്ത് പല ഭാഗങ്ങളിലായി ഇത്തരത്തിലുള്ള മാലിന്യങ്ങൾ നിരവധി കിടക്കുന്നുണ്ടെന്നും ഇവർ സ്ഥിരമായി മാലിന്യം തള്ളുന്നവരാണെന്നും നാട്ടുകാർ പറഞ്ഞു.കളമശ്ശേരി നഗരസഭ ആരോഗ്യ വിഭാഗം സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ എ കെ നിഷാദ് ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ കൗൺസിലർ ബഷീർ,മുൻ കൗൺസിലർ വിഎസ് അബൂബക്കർ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തുകയും ചെയ്തു. മാലിന്യം തള്ളിയവർക്കെതിരെ വേണ്ട നടപടികൾ സ്വീകരിക്കുമെന്നും ബന്ധപ്പെട്ട് അവർ പറഞ്ഞു.

TAGS :

Next Story