Quantcast

കക്കുകളി നാടകം; വിവാദത്തിന് പിന്നിൽ കൃത്യമായ അജണ്ടയുണ്ടെന്ന് സംവിധായകൻ

'കുറുക്കനെ കോഴിക്ക് കാവലിരുത്തുന്നത് പോലെയുള്ള പുതിയ രാഷ്ട്രീയ സാഹചര്യമാണ് ഈ വിവാദത്തിന് പിന്നിൽ'

MediaOne Logo

Web Desk

  • Updated:

    2023-05-02 04:41:13.0

Published:

2 May 2023 3:39 AM GMT

Those who dont see the drama are making a fuss, there is a definite agenda behind it
X

തിരുവനന്തപുരം: കക്കുകളി നാടകത്തിനെതിരെ പ്രതികരിക്കുന്നവർ അത് കാണാത്തവരാണെന്ന് സംവിധായകൻ ജോബ് മഠത്തിൽ. വിവാദങ്ങൾക്കുപിന്നിൽ കൃത്യമായ അജണ്ട്. കുറുക്കനെ കോഴിക്ക് കാവലിരുത്തുന്നത് പോലെയുള്ള പുതിയ രാഷ്ട്രീയ സാഹചര്യമാണ് ഈ വിവാദത്തിന് പിന്നിൽ. ഇനി നാടകം മുന്നോട്ടുപോകുമോയെന്ന കാര്യത്തിൽ ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Also Read:കക്കുകളി നാടകവും കേരള സ്റ്റോറിയും തടയണം: രമേശ് ചെന്നിത്തല

'ഒരു വർഷമായി നാടകം കേരളത്തിൽ കളിക്കുന്നു. 17 ലധികം വേദികളിൽ കളിച്ചുകഴിഞ്ഞു. ഈ കഥ അഞ്ച് വർഷമായി വായനക്കാരുടെ മുന്നിലുണ്ട്. 2018 ൽ ഇറങ്ങിയ ഈ കഥയക്ക് കെ.സി.ബി.സി അവാർഡും നൽകി. അന്ന് കാണാത്തത് നാടകത്തിലേക്ക് വരുമ്പോൾ വിവാദമകുന്നുവെന്ന് പറയുന്നത് അതിശയോക്തിയോടെയാണ് കാണുന്നത്. ഒരു പെൺകുട്ടി മഠത്തിലെത്തുന്നതുമായി ബന്ധപ്പെട്ട വിഷയമാണ് നാടകം ചർച്ച ചെയ്യുന്നത്. പുരുഷാധികാര പൗരോഹിത്യത്തിനെതിരെ നാടകം സംസാരിക്കുന്നുണ്ട്. ബഹളമുണ്ടാക്കുന്നവർ ആദ്യം നാടകം കാണാൻ തയ്യാറാകണം. നാടകം എന്താണ് പറയാൻ ശ്രമിക്കുന്നത്, എവിടെയാണ് പ്രകോപനമുള്ളത്, എവിടെയാണ് അവഹോളനമുള്ളതെന്നെല്ലാം എന്നിട്ട് ചൂണ്ടിക്കാണിക്ക്. നിഷ്‌കളങ്കരും സത്യസന്ധരുമായ വിശ്വാസി സമൂഹത്തെ ദയവായി നിങ്ങൾ മൊത്തക്കച്ചവടം ചെയ്യരുത്'. അദ്ദേഹം പറഞ്ഞു.

Also Read:'ദ കേരള സ്റ്റോറി' വിഷയത്തിൽ കെ.സി.ബി.സി നിലപാട് വ്യക്തമാക്കണം : ഐ.എൻ.എൽ

ഫ്രാൻസിസ് നൊറോണയുടെ ചെറുകഥയെ ആസ്പദമാക്കി അജയ് കുമാറിന്റെ രചനയിൽ ജോബ് മഠത്തിൽ സംവിധാനംചെയ്ത 'കക്കുകളി' നാടകത്തിന് ആലപ്പുഴ പുന്നപ്ര-വയലാർ വായനശാലയുടെ കീഴിലുള്ള നെയ്തൽ നാടകസംഘമാണ് രംഗഭാഷ ഒരുക്കിയിരിക്കുന്നത്.

Also Read:ക്രിസ്ത്യൻ പുരോഹിത സമൂഹത്തെ അടച്ചാക്ഷേപിക്കുന്ന കക്കുകളി നാടകം ആശങ്കാജനകം: കെ സുധാകരൻ

നാടകത്തിലെ പരാമർശങ്ങൾ സഭയിൽ പ്രവർത്തിക്കുന്ന സ്ത്രീ സമൂഹത്തെ ഒന്നടങ്കം ആക്ഷേപിക്കുന്നതായും ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ വിശ്വാസങ്ങൾക്കെതിരെയുള്ള കടന്നുകയറ്റമാണ് നാടകത്തിലൂടെ അവതരിപ്പിക്കുന്നതെന്നും ചൂണ്ടിക്കാണിച്ചാണ് ക്രൈസ്തവ സഭകൾ നാടകത്തിനെതിരെ രംഗത്തെത്തിയത്.



TAGS :

Next Story