'ഉച്ചകഴിഞ്ഞ് പണിക്കിറങ്ങിയാൽ മതി, ചാഴിക്കാടന്റെ പ്രചാരണത്തിൽ പങ്കെടുക്കണം'; കോട്ടയത്ത് തൊഴിലുറപ്പ് തൊഴിലാളികൾക്ക് നിർദേശം
തൊഴിലാളികളെ രാഷ്ട്രീയവൽക്കരിക്കാനുള്ള ശ്രമമെന്ന് ആരോപണം
കോട്ടയം: കോട്ടയത്ത് ഇടതു സ്ഥാനാർഥിയുടെ സ്വീകരണ പരിപാടിയിൽ പങ്കെടുക്കാൻ തൊഴിലുറപ്പു തൊഴിലാളികൾക്ക് നിർദേശം. ജോലിക്ക് കയറിയതായി രേഖപ്പെടുത്തിയ ശേഷം തോമസ് ചാഴികാടൻ്റെ സ്വീകരണത്തിനു പോകാനാണ് തൊഴിലുറപ്പ് മേറ്റിൻ നിർദേശം നൽകിയത്. വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ പങ്കുവെച്ച ഓഡിയോ സന്ദേശം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിട്ടുണ്ട്.'ഉച്ചകഴിഞ്ഞ് പണിക്കിറങ്ങിയാൽ മതി, ചാഴിക്കാടന്റെ പ്രചാരണത്തിൽ പങ്കെടുക്കണം. ജോലിക്ക് കയറേണ്ടെന്നും ഫോട്ടോയെടുത്ത ശേഷം സ്വീകരണത്തിന് പോകണമെന്നുമാണ് സന്ദേശത്തില്‍ പറയുന്നത്.
സംഭവം വിവാദമായതോടെ തൊഴിലാളികളെല്ലാം ജോലിക്ക് കയറിയിട്ടുണ്ട്. തൊഴിലുറപ്പ് തൊഴിലാളികളെ രാഷ്ട്രീയവൽക്കരിക്കാനുള്ള ശ്രമമാണിതെന്ന് പഞ്ചായത്ത് പ്രസിഡൻറ് ആരോപിച്ചു.
Next Story
Adjust Story Font
16