Quantcast

'ഡബ്ല്യു സി സി ക്കൊപ്പം നിന്നാൽ അടിക്കും': ഭാഗ്യലക്ഷ്മിക്ക് ഭീഷണി സന്ദേശം

പൊലീസിൽ പരാതി നൽകിയെന്ന് ഭാഗ്യലക്ഷ്മി

MediaOne Logo

Web Desk

  • Updated:

    26 Aug 2024 12:12 PM

Published:

26 Aug 2024 9:47 AM

ഡബ്ല്യു സി സി ക്കൊപ്പം നിന്നാൽ അടിക്കും: ഭാഗ്യലക്ഷ്മിക്ക് ഭീഷണി സന്ദേശം
X

കൊച്ചി: നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മിക്ക് ഭീഷണി സന്ദേശം. ഡബ്ല്യുസിസിക്കൊപ്പം നിന്നാൽ അടിക്കും എന്നാണ് ഫോൺ മുഖേന ലഭിച്ച അജ്ഞാത ഭീഷണി.ഭാ​ഗ്യലക്ഷ്മിയാണോ എന്ന് ചോദിച്ചു കൊണ്ട് വന്ന കോളിൽ മലയാളത്തിലെ നടന്മാർക്കെതിരെ പറഞ്ഞാൽ മർദിക്കും എന്നായിരുന്നു ഭീഷണി ഉയര്‍ത്തിയത്. സംഭവത്തിൽ പൊലീസിൽ പരാതി നൽകിയതായി ഭാഗ്യലക്ഷ്മി അറിയിച്ചു. ഇതൊരു ക്വട്ടേഷൻ കോൾ ആയിരുന്നുവെന്നും ആന്ധ്രാപ്രദേശിൽ നിന്നുള്ള വയർലെസ് കോളായിരുന്നു ഇതെന്നും ഹൈടെക് സെല്ലിൽ നിന്ന് അറിയിച്ചതായി ഭാഗ്യലക്ഷ്മി പറഞ്ഞു. ടെലിവിഷൻ ചാനലുകളിലിരുന്ന് നടന്മാർക്കെതിരെ സംസാരിച്ചാൽ വീട്ടിൽ വന്ന് തല്ലുമെന്നും ഭീഷണിപ്പെടുത്തിയെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു. .


സിനിമാ മേഖലയിലെ പ്രശ്നങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്താറുള്ള ആളാണ് ഭാഗ്യ ലക്ഷ്മി.

TAGS :

Next Story