Quantcast

'വനംവകുപ്പ് ഉദ്യോഗസ്ഥരുടെ കൈയും കാലും വെട്ടും'; ഭീഷണി പ്രസംഗവുമായി പത്തനംതിട്ടയിലെ സിപിഎം നേതാക്കൾ

വീടുകളിൽ പരിശോധനയ്ക്ക് വരുന്ന വനം ജീവനക്കാർ ഒറ്റക്കാലിൽ നടക്കാനുള്ള അഭ്യാസം കൂടി പഠിച്ചിട്ട് വേണം പണിക്കിറങ്ങാനെന്നും ഭീഷണി

MediaOne Logo

Web Desk

  • Updated:

    10 Jun 2024 9:29 AM

Published:

10 Jun 2024 9:12 AM

threatening speech, forest department ,latest malayalam news,keralanews,pathanamthitta,പത്തനംതിട്ട,വനംവകുപ്പ് ജീവനക്കാര്‍ക്ക് ഭീഷണി,സി.പിഎം പത്തനംതിട്ട
X

പത്തനംതിട്ട: വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ ഭീഷണി പ്രസംഗവുമായി പത്തനംതിട്ടയിലെ സിപിഎം നേതാക്കൾ. ഉദ്യോഗസ്ഥരുടെ കൈയും കാലും വെട്ടുമെന്നും സിപിഎം ഏരിയകമ്മിറ്റി അംഗത്തിന്റെ ഭീഷണി. ഡിവൈഎഫ്ഐ പെരുനാട് ബ്ലോക്ക് സെക്രട്ടറി കൂടിയായ ജെയ്സൺ ജോസഫ്ആണ് പ്രകോപന പ്രസംഗം നടത്തിയത്.

വീടുകളിൽ പരിശോധനയ്ക്ക് വരുന്ന വനം ജീവനക്കാർ ഒറ്റക്കാലിൽ നടക്കാനുള്ള അഭ്യാസം കൂടി പഠിച്ചിട്ട് വേണം പണിക്കിറങ്ങാനെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സമിതി അംഗമായ ജോബി ടി ഈശോയുടെ ഭീഷണി. കൊച്ചു കോയിക്കൽ ഫോറസ്റ്റ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചിൽ സംസാരിക്കുകയായിരുന്നു ഇരുവരും.


TAGS :

Next Story