Quantcast

കോഴിക്കോട് മുക്കത്ത് ഹൈസ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസില്‍ മൂന്നുപേർ അറസ്റ്റില്‍

പിടിയിലായവര്‍ മാതാവിന്‍റെ സുഹൃത്തുക്കളാണെന്നു സൂചനയുണ്ട്

MediaOne Logo

Web Desk

  • Updated:

    2024-10-07 16:32:44.0

Published:

7 Oct 2024 2:15 PM GMT

Three arrested in Kozhikodes Mukkam in high school student rape case
X

കോഴിക്കോട്: മുക്കത്ത് ഹൈസ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസില്‍ മൂന്നുപേർ അറസ്റ്റില്‍. അനം സ്വദേശി മോമൻ അലി, അരീക്കോട് ഊർങ്ങാട്ടിരി സ്വദേശികളായ മുഹമ്മദ് അനസ്, യൂസുഫ് എന്നിവരെയാണ് മുക്കം പൊലീസ് അറസ്റ്റ് ചെയ്തത്. പിടിയിലായവര്‍ മാതാവിന്‍റെ സുഹൃത്തുക്കളാണെന്നു സൂചനയുണ്ട്.

വയറുവേദനയെ തുടർന്ന് 15കാരിയെ ആശുപത്രിയിൽ പ്രവശിപ്പിച്ചപ്പോഴാണ് ആറു മാസം ഗർഭിണിയാണെന്ന വിവരം അറിയുന്നത്. തുടർന്നു നടത്തിയ അന്വേഷണത്തിലാണു പ്രതികളെ പിടികൂടുന്നത്. താമരശ്ശേരി കോടതിയിൽ ഹാജരാക്കിയ ശേഷം പ്രതികളെ റിമാൻഡ് ചെയ്തു.

പെണ്‍കുട്ടിയെ തിരുവനന്തപുരം ചൈൽഡ് കെയറിലേക്ക് മാറ്റി. കൂടുതൽ പേർ പീഡിപ്പിച്ചെന്നു വിദ്യാർഥിയുടെ മൊഴിയുണ്ട്.

Summary: Three arrested in Kozhikode's Mukkam in high school student rape case

TAGS :

Next Story