Quantcast

അബൂദബിയിൽ മൂന്ന് എണ്ണടാങ്കറുകളില്‍ സ്ഫോടനം; ഇന്ത്യക്കാരുൾപ്പെടെ 3 മരണം

സ്ഫോടനങ്ങളുടെ ഉത്തരവാദിത്തം യമനിലെ ഹുത്തികൾ ഏറ്റെടുത്തു.

MediaOne Logo

Web Desk

  • Updated:

    2022-01-17 12:47:19.0

Published:

17 Jan 2022 10:20 AM GMT

അബൂദബിയിൽ മൂന്ന് എണ്ണടാങ്കറുകളില്‍ സ്ഫോടനം; ഇന്ത്യക്കാരുൾപ്പെടെ 3 മരണം
X

അബൂദബിയിൽ ഇന്ന് രാവിലെയുണ്ടായ സ്ഫോടനങ്ങളിൽ രണ്ട് ഇന്ത്യക്കാരടക്കം മൂന്ന് പേർ മരിച്ചു. ആറ് പേർക്ക് പരിക്കേറ്റു. സ്ഫോടനങ്ങളുടെ ഉത്തരവാദിത്തം യമനിലെ ഹുത്തികൾ ഏറ്റെടുത്തു. സൗദിക്ക് നേരെയും ഇന്ന് വ്യാപകമായ ഡ്രോൺ ആക്രമണം നടന്നു. യു എ ഇക്ക് നേരെ ആദ്യമായാണ് ഇത്തരമൊരു നീക്കം.

അബൂദബിയെ മുസഫയിൽ ICAD മൂന്ന് മേഖലയിൽ മൂന്ന് പെട്രോൾ ടാങ്കറുകളാണ് പൊട്ടിത്തെറിച്ചത്. ഇതേ സമയം വിമാനത്താവളത്തിൽ നിർമാണം പുരോഗമിക്കുന്ന മേഖലയിലും സ്ഫോടനമുണ്ടായി. ഡ്രോണുകളാണ് സ്ഫോടനത്തിന് കാരണമെന്ന് അബൂദബി പൊലീസ് സ്ഥിരികരിച്ചിട്ടുണ്ട്. രണ്ട് ഇന്ത്യക്കാരും ഒരു പാക്സാതിനിയുമാണ് സ്ഫോടനങ്ങളിൽ കൊല്ലപ്പെട്ടത്. ഇവരുടെ പേരു വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. പരിക്കേറ്റ ആറുപേരിൽ ചിലരുടെ നിലഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ.

സംഭവത്തെ കുറിച്ച് യു എ ഇ സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ടു. അബൂദബി എണ്ണകമ്പനിയുടെ സംഭരണശാലകൾ ലക്ഷ്യമിട്ടാണ് ഡ്രോൺ ആക്രമണം എന്നാണ് റിപ്പോർട്ടുകൾ. അബൂദബിക്ക് നേരെ 20 ഡ്രോണുകളും ബാലിസ്റ്റിക് മിസൈലുകളും അയച്ചു എന്നാണ് ഹുത്തികളുടെ അവകാശവാദം. സംഭവത്തെ യമനിലെ യു എസ് എംബസി അപലപിച്ചു. അപകടകരമായ സൈനിക നീക്കമാണ് ഇതെന്ന് എംബസി കുറ്റപ്പെടുത്തി. സൗദിയിലെ നജ്റാനിലേക്കും ഇന്ന് ഹൂത്തികളുടെ ഡ്രോൺ ആക്രമണമുണ്ടായി. മൂന്ന് ഡ്രോണുകൾ തകർത്തതായി സൗദി സഖ്യസേന പറഞ്ഞു.

സ്ഫോടനങ്ങൾ ഹൂത്തി ആക്രമണമാണെന്ന് യു എ ഇ ഔദ്യേഗികമായി സ്ഥിരീകരിച്ചിട്ടില്ല. ആദ്യമായാണ് യു എ ഇ ഇത്തരമൊരു നീക്കത്തിന് ഇരയാകുന്നത്. യു എ ഇയിലെ ലക്ഷക്കണക്കിന് പ്രവാസികളെ കൂടി ആശങ്കയിലാക്കുന്നതാണ് ഈ സംഭവവികാസങ്ങൾ.

Summary : Three oil tankers explode in Abu Dhabi

TAGS :

Next Story