കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ ഇ.ഡിക്കെതിരെ ഹരജിയുമായി തൃശ്ശൂർ പെരിങ്ങണ്ടൂർ ബാങ്ക്
എറണാകുളം പി.എം.എൽ.എ കോടതിയിലാണ് ഹരജി നൽകിയത്
തൃശ്ശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ ഇ.ഡിക്കെതിരെ ഹരജിയുമായി തൃശ്ശൂർ പെരിങ്ങണ്ടൂർ ബാങ്ക്. അന്വേഷണവുമായി ബാങ്ക് പൂർണമായും സഹകരിച്ചിട്ടും തെറ്റായ വിവരങ്ങൾപ്രചരിപ്പിച്ചെന്നാണ് ഹരജിയിലെ പ്രധാന പരാതി. എറണാകുളം പി.എം.എൽ.എ കോടതിയിലാണ് ഹരജി നൽകിയത്. ബാങ്കിനെതിരായ റിമാൻഡ് റിപ്പോർട്ടിലെ പരാമർശങ്ങൾ മനപൂർവമെന്നും ഹരജിയിൽ പറയുന്നു.
ബാങ്കിനെതിരെ വ്യാജ ആരോപണം ഉന്നയിക്കുകയും ബാങ്കിനെ ഇകയ്ത്തി കാണിക്കാൻ ഇ.ഡി പല വാർത്തകളും പുറത്തുവിടുകയും ചെയ്യുന്നു. വാർത്തകളിൽ മാത്രമല്ല റിമാൻഡ് റിപ്പോർട്ടിലും ഇത്തരത്തിലുള്ള കാര്യങ്ങൾ വരുന്നുവെന്നതാണ് പെരിങ്ങണ്ടൂർ ബാങ്ക് പ്രധാനമായും മുന്നോട്ട് വെക്കുന്നത്.
ഹരജിയിൽ പ്രധാനമായും കരുവന്നൂർ ബാങ്ക് കേസിൽ അറസ്റ്റിലായിട്ടുള്ള സി.പി.എം കൗൺസിലർ പി.ആർ അരവിന്ദാക്ഷന്റെ അമ്മയുടെ പേരിലുള്ള അക്കൗണ്ടുമായി ബന്ധപ്പെട്ട് വ്യാജ വാർത്തകളാണ് ഇ.ഡി പുറത്തുവിട്ടത്. വാർത്തകൾ പുറത്തുവിടുക മാത്രമല്ല റിമാൻഡ് റിപ്പോർട്ടിൽ ഇക്കാര്യം ഉൾപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇത് വ്യാജമാണെന്ന് ബോധ്യപ്പെട്ടിട്ടുപോലും തിരുത്താൻ തയ്യാറായിട്ടില്ല എന്നതാണ് ഹരജിയിൽ പ്രധാനമായും ഉന്നയിക്കുന്നത്. അതുകൊണ്ട് ഇക്കാര്യത്തിൽ വിശദീകരണം തേടണമെന്നാണ് ഹരജിയിൽ ആവശ്യപ്പെടുന്നത്. ഹരജി എന്നു പരിഗണിക്കുമെന്ന കാര്യത്തിൽ വ്യക്തതയില്ല.
Adjust Story Font
16