Quantcast

തൃശൂർ പൂരവിളംബരം ഇന്ന്

രാവിലെ എറണാകുളം ശിവകുമാർ നെയ്തിലക്കാവിൽ അമ്മയുടെ തിടമ്പേറ്റി വടക്കുംനാഥ ക്ഷേത്രത്തിലെത്തി വണങ്ങും

MediaOne Logo

Web Desk

  • Updated:

    2024-04-18 01:29:15.0

Published:

18 April 2024 1:10 AM GMT

Thrissur Pooram 2024
X

തൃശൂര്‍: കാത്തിരിപ്പുകൾക്ക് വിരാമമിട്ട് തൃശൂര്‍ പൂരത്തിന്‍റെ പൂര വിളംബരം ഇന്ന്. നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റി കൊമ്പൻ എറണാകുളം ശിവകുമാറാണ് പൂര വിളംബരം നടത്തുക. രാവിലെ എറണാകുളം ശിവകുമാർ നെയ്തിലക്കാവിൽ അമ്മയുടെ തിടമ്പേറ്റി വടക്കുംനാഥ ക്ഷേത്രത്തിലെത്തി വണങ്ങും. പിന്നാലെ തെക്കേഗോപുര വാതിൽ തുറന്ന് നിലപാട് തറയിൽ എത്തി മൂന്നുതവണ ശംഖ് ഊതി പൂര വിളംബരം നടത്തും.

ഇതോടെ പൂരചടങ്ങുകള്‍ക്ക് തുടക്കമാകും. നാളെ രാവിലെ രാവിലെ ഏഴിന് കണിമംഗലം ശാസ്താവ് എഴുന്നള്ളിയെത്തുന്നതോടെ 36 മണിക്കൂര്‍ നീളുന്ന തൃശൂര്‍ പൂരം പൂത്തുലയും. തൃശൂര്‍ പൂരത്തിന്‍റെ ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണ്. പഴുതടച്ച സുരക്ഷാക്രമീകരണങ്ങളാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്.



TAGS :

Next Story