തൃശൂരിൽ യുവതിയെ ചുറ്റിക കൊണ്ട് അടിച്ച സംഭവം: പ്രതി എത്തിയത് സ്ത്രീ വേഷത്തിൽ, ലക്ഷ്യം മോഷണം
കുന്നത്തങ്ങാടിയിലെ പ്രഭ എന്ന തുണിക്കടയയിൽ കയറിയാണ് ഉടമയായ രമയെ തലക്കടിച്ചത്
തൃശൂർ കുന്നത്തങ്ങാടിയിൽ സ്ത്രീയെ തുണിക്കടയിൽ കയറി യുവാവ് ചുറ്റിക കൊണ്ട് തലക്കടിച്ചതിന് പിന്നിൽ മോഷണം. ആർക്കും സംശയം തോന്നാതിരിക്കാൻ പ്രതി ധനേഷ് എത്തിയത് സ്ത്രീ വേഷത്തിൽ. കുന്നത്തങ്ങാടിയിലെ പ്രഭ എന്ന തുണിക്കടയയിൽ കയറിയാണ് ഉടമയായ രമയെ തലക്കടിച്ചത്. വെളുത്തൂർ സ്വദേശി ധനേഷ് ചുറ്റിക കൊണ്ട് തലക്കടിച്ചത്. സ്ത്രീ വേഷത്തിലെത്തിയ ധനേഷിനെ നാട്ടുകാർ പിടികൂടിയാണ് പോലീസിൽ ഏല്പിച്ചത്.
രമയുടെ കരച്ചിൽ കേട്ട് തൊട്ടടുത്ത കടകളിൽ നിന്ന് ആളുകൾ ഓടി എത്തി. രക്തത്തിൽ കുളിച്ചു നില്ക്കുകയായിരുന്ന രമയെ ഉടൻ ആശുപത്രിയിലെത്തിച്ചു. ഓടി രക്ഷപ്പെടാൻ ശ്രമിച്ച ധനേഷിനെ പിടികൂടി പോലീസിൽ ഏല്പിച്ചു. മെഡിക്കൽ പരിശോധനയ്ക്ക് ശേഷം ധനേഷിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. മോഷണമായിരുന്നു അക്രമിയുടെ ലക്ഷ്യമെന്ന് പോലീസ് പറഞ്ഞു. പ്രതിയുമായി രമക്ക് നേരത്തെ പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. കഴിഞ്ഞ രണ്ട് ദിവസമായി പ്രതി പരിസരത്ത് തമ്പടിച്ചിരുന്നതായി ഇവിടെയുള്ളവർ പറഞ്ഞു.
Adjust Story Font
16