വനം വാച്ചർ രാജനായി സൈലന്റ്‌വാലി കാടുകളിൽ തണ്ടർബോൾട്ടിന്റെ പരിശോധന
കാട്ടുവഴികൾ ഒഴിവാക്കിയാണ് തണ്ടർബോൾട്ടിൻറെ നേതൃത്വത്തിൽ തെരച്ചിലുണ്ടാവുക
പാലക്കാട്: വനംവകുപ്പ് വാച്ചർ രാജന് വേണ്ടി സൈലന്റ്‌വാലി കാടുകളിൽ പ്രത്യേക തെരച്ചിൽ നടത്തുന്നു. കാട്ടുവഴികൾ ഒഴിവാക്കിയാണ് തണ്ടർബോൾട്ടിൻറെ നേതൃത്വത്തിൽ തെരച്ചിൽ. നിരീക്ഷണ ക്യാമറകളിൽ രാജൻ കാട്ടിൽ നിന്ന് പുറത്ത് പോയ വിവരങ്ങളൊന്നും ലഭിക്കാത്തതിനെ തുടർന്നാണ് കാട്ടിൽ തന്നെ തെരച്ചിൽ കേന്ദ്രീകരിക്കുന്നത്.
വാച്ചറെ വന്യമൃഗങ്ങൾ ആക്രമിച്ചിട്ടില്ലെന്നാണ് വനം വകുപ്പിൻറെ പ്രാഥമിക വിലയിരുത്തൽ. മൂന്നാം തിയതി രാത്രി 8 മണിയോടെയാണ് സൈരന്ധ്രി വനം വകുപ്പ് ഷെഡിന് സമീപത്ത് നിന്നും വാച്ചർ രാജനെ കാണാതായത്. ഉടുത്തിരുന്ന മുണ്ടും കയ്യിലുണ്ടായിരുന്ന ടോർച്ചും ലഭിച്ചതോടെ വന്യമൃഗങ്ങൾ ആക്രമിച്ചതായിരിക്കും എന്ന നിഗമനത്തിലായിരുന്നു വനം വകുപ്പ്. വന്യമൃഗങ്ങളെ നിരീക്ഷിക്കാനായി ക്യാമറകൾ സ്ഥാപിച്ചെങ്കിലും മാനുകൾ മാത്രമാണ് ക്യാമറയിൽ പതിഞ്ഞത്. സമീപകാലത്തെന്നും കടുവ ഈ പ്രദേശങ്ങളിലേക്ക് എത്തിയതിന് തെളിവുകളില്ല. മൃഗങ്ങൾ താമസിക്കാൻ ഇടയുളള ഗുഹകളിൽ വരെ തിരച്ചിൽ നടത്തിയെങ്കിലും ഒരു സൂചനയും ലഭിച്ചില്ല.
Adjust Story Font
16