Quantcast

തൊഴുത്തിൽ കെട്ടിയിരുന്ന അഞ്ചു പശുക്കളെ കടുവ കടിച്ചു കൊന്നു

മൂന്നാർ നൈമക്കാടാണ് സംഭവം

MediaOne Logo

Web Desk

  • Updated:

    2022-10-03 04:26:42.0

Published:

3 Oct 2022 4:21 AM GMT

തൊഴുത്തിൽ കെട്ടിയിരുന്ന അഞ്ചു പശുക്കളെ കടുവ കടിച്ചു കൊന്നു
X

ഇടുക്കി: മൂന്നാർ നൈമക്കാട് വളർത്ത് മൃഗങ്ങൾക്ക് നേരെ കടുവയുടെ ആക്രമണം. തൊഴുത്തിൽ കെട്ടിയിരുന്ന അഞ്ചു പശുക്കളെ കടുവ കടിച്ചു കൊന്നു. ഇന്നലെയും കടുവ അഞ്ച് പശുക്കളെ കൊന്നിരുന്നു. രണ്ടു ദിവസത്തിനിടെ പത്ത് പശുക്കളെയാണ് ഇതിനോടകം കടുവ കൊന്നത്.

കടുവയെ പിടികൂടാൻ വനം വകുപ്പിന്റെ ഊർജിത ശ്രമം ആരംഭിച്ചിട്ടുണ്ട്. ഇതിനായി കൂടുതൽ കൂടുകൾ സ്ഥാപിക്കുമെന്ന് വനം വകുപ്പ് അറിയിച്ചു. പ്രദേശത്ത് കൺട്രോൾ റൂം തുറന്നിട്ടുണ്ട്. 15 പേരടങ്ങുന്ന രണ്ട് സംഘം തിരച്ചിൽ ആരംഭിക്കുകയും മൂന്നാർ ഡി.എഫ്.ഒയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുകയും ചെയ്യുന്നതായി വനം വകുപ്പ് അറിയിച്ചു.

TAGS :

Next Story