കോഴിക്കോട് മെഡിക്കൽ കോളജ് ഓപ്പൺ ലൈബ്രറിയിലെ സമയനിയന്ത്രണം: സമരം ശക്തമാക്കി വിദ്യാർഥികൾ
പ്രിന്‍സിപ്പലിന്റെ ഓഫീസിന് മുന്നില്‍ രാത്രി വൈകിയും പുസ്തകം വായിച്ചാണ് വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചത്
കോഴിക്കോട്: മെഡിക്കല്‍ കോളജ് ഓപ്പണ്‍ ലൈബ്രറിയിലെ സമയനിയന്ത്രണം നീക്കണമെന്നാവശ്യപ്പെട്ടുള്ള സമരം ശക്തമാക്കി വിദ്യാര്‍ഥികള്‍. പ്രിന്‍സിപ്പലിന്റെ ഓഫീസിന് മുന്നില്‍ രാത്രി വൈകിയും പുസ്തകം വായിച്ചാണ് വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചത്. ആവശ്യം അംഗീകരിക്കുംവരെ സമരം തുടരാനാണ് വിദ്യാര്‍ഥികളുടെ തീരുമാനം.
രാത്രി ഒമ്പത് മണി വരെയാണ് കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഓപ്പണ്‍ ലൈബ്രറിയുടെ പ്രവര്‍ത്തന സമയം. ഈ നിയന്ത്രണം നീക്കണമെന്നാവശ്യപ്പെട്ടാണ് വിദ്യാര്‍ഥികള്‍ പ്രിന്‍സിപ്പല്‍ ഓഫീസിന് മുന്നില്‍ പഠിച്ചുകൊണ്ട് പ്രതിഷേധിച്ചത്.
സമയ നിയന്ത്രണം നീക്കണമെന്നാവശ്യപ്പെട്ട് നേരത്തെ ഓപ്പണ്‍ ലൈബ്രറിയിലിരുന്ന് വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചിരുന്നു. ഇതിന് പിന്നാലെ വിദ്യാര്‍ഥികളെ പ്രിന്‍സിപ്പല്‍ ചര്‍ച്ചക്ക് വിളിച്ചെങ്കിലും തീരുമാനമായില്ല. ഇതോടെയാണ് സമരം പ്രിന്‍സിപ്പലിന്റെ ഓഫീസിന് മുന്നിലേക്ക് മാറ്റിയത്. ആവശ്യം അംഗീകരിക്കും വരെ പഠിപ്പുസമരവുമായി മുന്നോട്ടുപോകാനാണ് വിദ്യാര്‍ഥികളുടെ തീരുമാനം.
Adjust Story Font
16