കാർഷിക സമൃദ്ധിയുടെ ഓർമ പുതുക്കി ഇന്ന് വിഷു
കോവിഡ് തീർത്ത പ്രതിസന്ധിയുടെ കാലത്തെ അതിജീവിക്കുന്ന മലയാളികൾക്ക് പുത്തൻ പ്രതീക്ഷകളുടെ പുതുവർഷപ്പുലരി കൂടിയാണ് വിഷു
കാർഷിക സമൃദ്ധിയുടെ ഓർമ പുതുക്കി ഇന്ന് മലയാളികൾ വിഷു ആഘോഷിക്കുന്നു. വർഷം മുഴുവൻ നീണ്ടു നിൽക്കുന്ന നന്മയുടെ പ്രതീക്ഷയിലേക്കാണ് ഒരോ മലയാളിയും ഇന്ന് കണി കണ്ടുണരുന്നത്. കോവിഡ് തീർത്ത പ്രതിസന്ധിയുടെ കാലത്തെ അതിജീവിക്കുന്ന മലയാളികൾക്ക് പുത്തൻ പ്രതീക്ഷകളുടെ പുതുവർഷപ്പുലരി കൂടിയാണ് വിഷു.
കാർഷിക സമൃദ്ധിയുടെ ഓർമപ്പെടുത്തലുകളുമായി കണിവെള്ളരിയും ഫലങ്ങളും നിറഞ്ഞ ഓട്ടുരുളിയടക്കം കണ്ണിന് ചാരുതയാർന്ന ഐശ്വര്യ കാഴ്ചയുമായി വിഷുപ്പുലരിയിലേക്ക് കണി കണ്ടുണരുകയാണ് മലയാളി. പലരും ഗൃഹാതുരത്വത്തിന്റെ ഓർമകൾ തലമുറകളിലേക്ക് കൈമാറുകയാണ് മേടമാസപ്പുലരിയിൽ. വിളവെടുപ്പിന്റെ ഉത്സവം കൂടിയാണ് വിഷു. കണി കണ്ട ശേഷം മുതിർന്നവരിൽ നിന്നും കൈ നീട്ടം ലഭിച്ചാൽ പിന്നെ ആഘോഷങ്ങളുടെ തുടക്കമായി. പിന്നെ വിഷു സദ്യയും. ശ്രീകൃഷ്ണൻ നരകാസുരനെ വധിച്ച ദിവസമാണ് വിഷുവെന്നതടക്കമുള്ള ഐതിഹ്യങ്ങൾ ഏറെയുണ്ട്.
Today Vishu renews the memory of agricultural prosperity
Adjust Story Font
16