Quantcast

നാട്ടകം കോവിഡ് കെയർ സെന്‍ററിലെ പീഡനശ്രമം; ജീവനക്കാരെ നിയമിക്കുന്നതില്‍ എതിർപ്പുമായി സി.പി.എം

ക്രിമിനൽ പശ്ചാത്തലമുള്ളവരെ പൊലീസ് പരിശോധന കൂടാതെ സി.എഫ്.എല്‍.ടി.സിയില്‍ നിയമിക്കുന്നതിനെതിരെയാണ് സി.പി.എം രംഗത്ത് വന്നിരിക്കുന്നത്

MediaOne Logo

Web Desk

  • Published:

    1 July 2021 2:05 AM GMT

നാട്ടകം കോവിഡ് കെയർ സെന്‍ററിലെ പീഡനശ്രമം;   ജീവനക്കാരെ നിയമിക്കുന്നതില്‍ എതിർപ്പുമായി സി.പി.എം
X

കോട്ടയം നാട്ടകം സി.എഫ്.എല്‍.ടി.സിയില്‍ കോവിഡ് രോഗിക്കു നേരെ പീഡനശ്രമം ഉണ്ടായ സംഭവത്തില്‍ നഗരസഭക്കെതിരെ ആക്ഷേപവുമായി സി.പി.എം. ക്രിമിനൽ പശ്ചാത്തലമുള്ളവരെ പൊലീസ് പരിശോധന കൂടാതെ സി.എഫ്.എല്‍.ടി.സിയില്‍ നിയമിക്കുന്നതിനെതിരെയാണ് സി.പി.എം രംഗത്ത് വന്നിരിക്കുന്നത്. പോക്സോ കേസ് ആയിട്ടും അന്വേഷണം വൈകിയതായും ആക്ഷേപം ഉണ്ട്.

കഴിഞ്ഞ 17നാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാന്‍ ശുചീകരണ തൊഴിലാളി ശ്രമിച്ചത്. ഈ സംഭവത്തിന് പിന്നാലെയാണ് സി.എഫ്.എൽ.ടി.സികളിലെ ജീവനക്കാരെ നിയമിക്കുന്നതിൽ സി.പി.എം നേതൃത്വം എതിർപ്പുമായി രംഗത്തെത്തിയത്. യു.ഡി.എഫ് ഭരിക്കുന്ന കോട്ടയം നഗരസഭയുടെ വീഴ്ചയായി ആണ് ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാനുള്ള കാരണമെന്നാണ് സി.പി.എം ആരോപിക്കുന്നത്. ജീവനക്കാരെ നിയമിക്കുന്നതില്‍ യാതൊരു ശ്രദ്ധയും നഗരസഭ പുലർത്തുന്നില്ലെന്നും ഇവർ പറയുന്നു. ഗുരുതര ആരോപണം ഉയർന്ന് വന്നിട്ടും കേസ് ഒത്ത് തീർപ്പാക്കാന്‍ നഗരസഭ ശ്രമിച്ചതായും ആരോപണം ഉണ്ട്. കേസ് അന്വേഷണം വൈകിയതിന് പിന്നിലും നഗരസഭയിലെ ഭരണപക്ഷത്തുള്ളവരുടെ ഇടപെടലുണ്ടെന്നാണ് ആരോപണം.

സി.എഫ്.എല്‍.ടി.സിയില്‍ ഉണ്ടായ പീഡനശ്രമം രാഷ്ട്രീയ ചർച്ചകൾക്ക് കൂടി വഴിമാറുകയാണ്. സംഭവത്തിൽ ശുചീകരണ തൊഴിലാളിയെ പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. മൊഴി എടുക്കുന്നതിനിടെ 2017ൽ ബന്ധുവിൽ നിന്നും പീഡനമേൽക്കേണ്ടി വന്നതായി യുവതി അറിയിച്ചിരുന്നു. ഈ ബന്ധുവിനെയും പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിട്ടുണ്ട്.



TAGS :

Next Story