Quantcast

'ടി.പി വധത്തില്‍ സി.പി.എമ്മിന്റെ പങ്ക് ഒരിക്കൽകൂടി തെളിഞ്ഞു'; പി. മോഹനനെതിരെ നിയമപോരാട്ടം തുടരുമെന്ന് കെ.കെ രമ

''അഭിപ്രായം പറഞ്ഞതിനാണ് ചന്ദ്രശേഖരനെ പാർട്ടി ആലോചിച്ചു വെട്ടിക്കൊന്നത്. പാർട്ടിയാണ് ഈ കേസ് നടത്തിയത്. കൊലയാളികൾക്കുവേണ്ടിയുള്ള കേസുപോലും സി.പി.എമ്മാണു നടത്തുന്നത്.''

MediaOne Logo

Web Desk

  • Updated:

    2024-02-19 06:29:28.0

Published:

19 Feb 2024 5:59 AM GMT

CPMs role in TP Chandrasekhar murder revealed once again; KK Rama said that the legal battle against P Mohanan will continue, KK Rama on Kerala HC verdict on TP Chandrasekhar murder case,
X

കെ.കെ രമ

കൊച്ചി: ടി.പി ചന്ദ്രശേഖരൻ വധത്തിൽ ഹൈക്കോടതി വിധി സ്വാഗതം ചെയ്ത് കെ.കെ രമ എം.എൽ.എ. കൊലപാതകത്തിൽ സി.പി.എമ്മിന്റെ പങ്കാണ് ഒരിക്കൽകൂടി പുറത്തുവരുന്നത്. അതേസമയം, കോടതി വെറുതെവിട്ട സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനനെതിരായ നിയമപോരാട്ടം തുടരുമെന്നും അദ്ദേഹത്തെ പ്രതിചേർക്കാൻ അപ്പീൽ നൽകുമെന്നും രമ അറിയിച്ചു.

ഹൈക്കോടതി വിധിയില്‍ സന്തോഷമുണ്ടെന്നും ഏറ്റവും നല്ല വിധിയാണു പുറത്തുവന്നതെന്നും അവർ പറഞ്ഞു. അഭിപ്രായം പറഞ്ഞതിനാണ് ചന്ദ്രശേഖരനെ പാർട്ടി ആലോചിച്ചു വെട്ടിക്കൊന്നത്. സംഭവം ശരി തന്നെയാണെന്നു തന്നെയാണ് കോടതി ഇപ്പോൾ വ്യക്തമാക്കിയത്. സി.പി.എം തന്നെയാണു പ്രതിയെന്ന് ഒരിക്കൽകൂടി തെളിയുകയാണ്. സി.പി.എം നേതൃത്വത്തിന്റെ പങ്കാണു പുറത്തുവരുന്നതെന്നും രമ ചൂണ്ടിക്കാട്ടി.

''സാമ്പത്തിക, രാഷ്ട്രീയ സ്വാധീനമെല്ലാം കേസിനുണ്ടായിരുന്നു. കഴിഞ്ഞ അഞ്ചു മാസവും കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഭാസ്‌കരൻ സ്ഥിരമായി വന്നു കേസിന്റെ മേൽനോട്ടം വഹിക്കുകയായിരുന്നു. എല്ലാ ദിവസവും കോടതിയിലുണ്ടായിരുന്നു. പാർട്ടിയാണ് ഈ കേസ് നടത്തിയത്. കൊലയാളികൾക്കുവേണ്ടിയുള്ള കേസുപോലും സി.പി.എമ്മാണു നടത്തുന്നത്.''

ഇനി ഇതുപോലെയൊരു കൊല നമ്മുടെ നാട്ടിൽ നടക്കരുത്. അഭിപ്രായം പറഞ്ഞതിന്റെ പേരിൽ മനുഷ്യനെ വെട്ടിക്കൊല്ലുന്നത് അവസാനിപ്പിക്കണം. അതിനു കൂടിയുള്ള ശക്തമായ താക്കീതാണു കോടതിവിധി. ഈ വിധിയിൽ കോടതിയോട് നന്ദിയുണ്ടെന്നും കെ.കെ രമ കൂട്ടിച്ചേർത്തു.

Summary: 'CPM's role in TP Chandrasekharan murder revealed once again'; KK Rama said that the legal battle against P Mohanan will continue

TAGS :

Next Story