Quantcast

നവ കേരള സദസിന് പുതിയ ബസ് വാങ്ങിയത് സംസ്ഥാന സർക്കാരിന്റെ ചെലവ് കുറയ്ക്കാനാണെന്ന് ഗതാഗത മന്ത്രി

നവ കേരള സദസിന് ശേഷവും ബസ് വിവിധ ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ കഴിയുമെന്നും ആന്റണി രാജു

MediaOne Logo

Web Desk

  • Updated:

    2023-11-15 05:53:27.0

Published:

15 Nov 2023 5:52 AM GMT

Antony Raju- KSRTC
X

ആന്റണി രാജു

തിരുവനന്തപുരം: നവ കേരള സദസിന് പുതിയ ബസ് വാങ്ങിയത് സംസ്ഥാന സർക്കാരിന്റെ ചെലവ് കുറയ്ക്കാനാണെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. 21മന്ത്രിമാരും പൈലറ്റ് വാഹനവും പോയാൽ ഇതിലും കൂടുതൽ ചെലവാകും. പുതിയ ബസിൽ എല്ലാവിധ സൗകര്യങ്ങളും ഉണ്ട്. നവ കേരള സദസിന് ശേഷവും ബസ് വിവിധ ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ കഴിയുമെന്നും ആന്റണി രാജു തിരുവനന്തപുരത്ത് പറഞ്ഞു.

നവ കേരള സദസിൽ മുഖ്യമന്ത്രി അടക്കമുള്ള മന്ത്രിമാർക്ക് സഞ്ചരിക്കാനായി വാങ്ങുന്ന ബസിനായി ഒരു കോടി അഞ്ച് ലക്ഷം രൂപ അനുവദിച്ചിരുന്നു. ട്രഷറി നിയന്ത്രണത്തിൽ ഇളവ് നൽകിയാണ് പണം ധനവകുപ്പ് അനുവദിച്ചത്.

ഇൻഫർമേഷൻ ആന്റ് പബ്ലിസിറ്റി വകുപ്പിൻ്റെ അക്കൗണ്ടിലാണ് ചിലവ് വകയിരുത്തിയിരിക്കുന്നത്. ഉത്തരവിൽ എടുത്തു പറയുന്നില്ലെങ്കിലും ബസ് നവകേരള സദസിനായുള്ള മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും യാത്രയ്ക്കാണെന്ന് വ്യക്തം. സെപറ്റംബർ 22നാണ് ഒരു കോടി അഞ്ച് ലക്ഷത്തി ഇരുപതിനായിരം രൂപ ആവശ്യപ്പെട്ട് കെ-സ്വിഫ്റ്റിന്റെ പേരിൽ ബിജു പ്രഭാകർ കത്ത് നൽകിയത്.

തുടർന്ന് ഇത് പരിശോധിച്ച് ഇൻഫർമേഷൻ ആന്റ് പബ്ലിസിറ്റി വകുപ്പ് ഒക്ടോബർ എട്ടിന് ഫയലിൽ അനുകൂല നിലപാട് എടുത്തു. കടുത്ത സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും നവകേരള സദസിന് വേണ്ടിയായതിനാൽ ധനവകുപ്പിനും എതിർപ്പുണ്ടായിരുന്നില്ല. ഈ മാസം 10ന് പണം അനുവദിച്ച് ഉത്തരവും ഇറക്കി. ബംഗ്ലൂരുവിലാണ് ആഡംബര ബസിൻ്റെ നിർമാണം പൂർത്തിയാക്കിയത്.

TAGS :

Next Story