Quantcast

ആദിവാസി യുവാവിനെ കള്ളക്കേസിൽ കുടുക്കിയെന്ന പരാതി; മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി

സമഗ്ര അന്വേഷണം നടത്തി ഒരാഴ്ചക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്ന് ജില്ലാ പോലീസ് മേധാവിക്ക് മനുഷ്യാവകാശ കമ്മീഷൻ നിർദേശം നൽകി.

MediaOne Logo

Web Desk

  • Updated:

    2021-11-17 14:07:26.0

Published:

17 Nov 2021 2:02 PM GMT

ആദിവാസി യുവാവിനെ കള്ളക്കേസിൽ കുടുക്കിയെന്ന പരാതി; മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി
X

വയനാട്ടിൽ ആദിവാസി യുവാവിനെ കള്ളക്കേസിൽ കുടുക്കിയെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി. വിഷയത്തിൽ സമഗ്ര അന്വേഷണം നടത്തി ഒരാഴ്ചക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്ന് ജില്ലാ പോലീസ് മേധാവിക്ക് മനുഷ്യാവകാശ കമ്മീഷൻ നിർദേശം നൽകി. ദീപുവിനെതിരെയുള്ളത് കള്ളക്കേസെന്ന ആരോപണം പുറത്തെത്തിച്ചത് മീഡിയ വൺ ആയിരുന്നു.

ഒരാഴ്ച മുൻപാണ് മീനങ്ങാടി അത്തിക്കടവ് പണിയ കോളനിയിലെ ദീപുവിനെ കാർ മോഷ്ടിച്ചുവെന്നാരോപിച്ച് സുൽത്താൻ ബത്തേരി പോലീസ് കസ്റ്റഡിയിലെടുത്തത്. ഡ്രൈവിങ് അറിയാത്ത ദീപു, രണ്ട് കിലോമീറ്റർ ദൂരം കാർ ഓടിച്ചു കൊണ്ട് പോയി എന്നാണ് പൊലീസ് വാദം. കസ്റ്റഡിയിൽ യുവാവിന് ക്രൂര മർദനമേറ്റതായി ദീപുവിനെ സന്ദർശിച്ച ബന്ധുക്കൾ പറഞ്ഞു.22 കാരനായ ദീപുവിനെക്കുറിച്ച് നാട്ടുകാർക്കും എതിരഭിപ്രായമില്ല. സെക്കിളോടിക്കാൻ പോലുമറിയാത്ത ദീപുവിനെ കള്ളക്കേസിൽ കുടുക്കിയതാണെന്നും ഭാര്യയും ബന്ധുക്കളും ആരോപിച്ചിരുന്നു

എന്നാൽ ആരോപണങ്ങളെല്ലാം നിഷേധിച്ച മീനങ്ങാടി പൊലീസ്, ദീപു കുറ്റം സമ്മതിച്ചു എന്ന് അവകാശപ്പെട്ടു. എന്നാൽ ദീപുവിനെ ക്രൂരമയി മർദിച്ച് കുറ്റം പൊലീസ് സമ്മതിപ്പിക്കുകയായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു.

TAGS :

Next Story