Quantcast

ആദിവാസി യുവാവിനെ വായിൽ കമ്പി കുത്തിക്കയറ്റി കൊന്നു

ബന്ധുവായ സുരേഷാണ് കൊല നടത്തിയത്

MediaOne Logo

Web Desk

  • Updated:

    8 Oct 2022 9:59 AM

Published:

8 Oct 2022 1:53 AM

ആദിവാസി യുവാവിനെ വായിൽ കമ്പി കുത്തിക്കയറ്റി കൊന്നു
X

ഇടുക്കി: ഇടുക്കി മറയൂർ പെരിയകുടിയിൽ ആദിവാസി യുവാവിനെ തലക്കടിച്ച് പരിക്കേൽപ്പിച്ച ശേഷം വായിൽ കമ്പി അടിച്ച് കയറ്റി കൊലപ്പെടുത്തി. തീർത്തുമല ആദിവാസികുടി സ്വദേശി രമേശ് ആണ് കൊല്ലപ്പെട്ടത്. കൊലക്ക് ശേഷം ഒളിവിൽ പോയ പ്രതി സുരേഷിനെ സമീപത്തെ വനത്തിൽ നിന്ന് പൊലീസ് പിടികൂടി.

വെള്ളിയാഴ്ച രാത്രി സുരേഷിന്റെ വീട്ടിൽ വച്ചാണ് കൊലപാതകം നടന്നത്. മദ്യപാനത്തിനിടെ ബന്ധുക്കളായ ഇരുവരും തമ്മിൽ സ്വത്തിനെ ചൊല്ലി തർക്കമുണ്ടാവുകയും കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. കൊല്ലപ്പെട്ട രമേശ് രണ്ടു ദിവസം മുമ്പാണ് പെരിയകുടിയിൽ എത്തിയത്.

കൊലക്ക് ശേഷം ഒളിവിൽ പോയ സുരേഷിനെ സമീപത്തെ വനത്തിൽ നിന്ന് പൊലീസ് പിടികൂടി. സ്വത്ത് തർക്കമാണ് കൊലക്ക് കാരണമെന്ന് പ്രതി പൊലീസിന് മൊഴി നൽകി. ഫോറൻസിക് വിദഗ്ധരടക്കം സ്ഥലത്തെത്തിയിരുന്നു. മറയൂർ പൊലീസിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളജിലേക്ക് മാറ്റി.


TAGS :

Next Story