Quantcast

തിരുവനന്തപുരത്ത് കാട്ടുപോത്തിന്റെ ആക്രമണം; ആദിവാസി യുവാവിന് ഗുരുതര പരിക്ക്

ബോധം വന്നപ്പോൾ സുരേഷ് തന്നെയാണ് ഭാര്യയെ ഫോണിൽ വിളിച്ച് വിവരം പറഞ്ഞത്

MediaOne Logo

Web Desk

  • Published:

    25 March 2024 3:54 AM

Tribal youth seriously injured in wild buffalo attack in Thiruvananthapuram
X

തിരുവനന്തപുരം: അമ്പൂരിയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ആദിവാസി യുവാവിന് ഗുരുതര പരിക്ക്. അമ്പൂരി ചാക്കപ്പാറ സ്വദേശി സുരേഷി(43)നെയാണ് കാട്ടുപോത്ത് ആക്രമിച്ചത്. തലക്ക് ഗുരുതരമായി പരിക്കേറ്റ സുരേഷ് കാരക്കോണം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. നെയ്യാർ റേഞ്ചിലെ ഫയർ പ്രൊട്ടക്ഷൻ താൽക്കാലിക വാച്ചറായ സുരേഷിനെ കാട്ടുപോത്ത് പാഞ്ഞെത്തി ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

ഇന്നലെ ഉച്ചയ്ക്ക് മൂന്നു മണിയോടെ കോഴിക്കാവിൽ വനത്തിനുള്ളിലാണ് സംഭവം നടന്നത്. ജോലിക്കിടെ കുടിവെള്ളമെടുക്കാൻ പോയപ്പോഴാണ് പോത്ത് ഇടിച്ചത്. ഇതിനെ തുടർന്ന് ബോധം പോയി. പിന്നീട് രാത്രി ബോധം വന്നപ്പോൾ സുരേഷ് തന്നെയാണ് ഭാര്യയെ ഫോണിൽ വിളിച്ച് വിവരം പറഞ്ഞത്.



TAGS :

Next Story