കൊട്ടിക്കലാശത്തിന് രണ്ടു ദിവസം മാത്രം ബാക്കി; തൃക്കാക്കരയിൽ പോര് മുറുകുന്നു
മണ്ഡലം നിലനിർത്താൻ യുഡിഎഫും നൂറ് സീറ്റ് തികയ്ക്കാന് എൽഡിഎഫും എല്ലാ അടവും പുറത്തെടുക്കുകയാണ്. ഒരു മാസം നീണ്ടുനിന്ന പ്രചാരണം അവസാന ലാപ്പിലെത്തിയതോടെ ശക്തമായ പോരാട്ടമാണ് തൃക്കാക്കരയിൽ നടക്കുന്നത്.
കൊച്ചി: കൊട്ടിക്കലാശത്തിന് രണ്ടു ദിവസം കൂടി ബാക്കി നിൽക്കെ തൃക്കാക്കരയിലെ പോരാട്ടം മുറുകുന്നു. പ്രചാരണത്തിൽ എല്ലാ അടവുകളും പയറ്റുകയാണ് മുന്നണികൾ. മുഖ്യമന്ത്രിയടക്കമുള്ളവർ എൽഡിഎഫിന് വേണ്ടി കളത്തിലിറങ്ങുബോൾ സംസ്ഥാന നേതാക്കളെല്ലാം യുഡിഎഫിന് വേണ്ടി കളത്തിലുണ്ട്.
കാടിളക്കിയുള്ള പ്രചാരണമാണ് മൂന്ന് മുന്നണികളും നടത്തിയത്. മണ്ഡലം നിലനിർത്താൻ യുഡിഎഫും നൂറ് സീറ്റ് തികയ്ക്കാന് എൽഡിഎഫും എല്ലാ അടവും പുറത്തെടുക്കുകയാണ്. ഒരു മാസം നീണ്ടുനിന്ന പ്രചാരണം അവസാന ലാപ്പിലെത്തിയതോടെ ശക്തമായ പോരാട്ടമാണ് തൃക്കാക്കരയിൽ നടക്കുന്നത്. എൽഡിഎഫിന് വേണ്ടി മുഖ്യമന്ത്രി ഇന്നുകൂടി മണ്ഡലത്തിൽ പ്രചാരണം നടത്തും. മന്ത്രിമാരും എംഎഎൽഎമാരും എല്ലാം സജീവമായി താഴെത്തട്ടിൽ പ്രവർത്തനം നടത്തുകയാണ്.
യുഡിഎഫും താഴെ തട്ടിലിറങ്ങിയുള്ള പ്രവർത്തനം ഊർജിതമാക്കിയിട്ടുണ്ട്. സംസ്ഥാന നേതാക്കളെല്ലാം മണ്ഡലത്തിൽ ഭവന സന്ദർശനത്തന് ഇറങ്ങുകയാണ്. വാഹന പര്യടനവും അവസാനഘട്ടത്തിലേക്ക് എത്തിയിട്ടുണ്ട്. ബിജെപി നേതാക്കളും മണ്ഡലത്തിൽ എത്തിയിട്ടുണ്ട്. പ്രചാരണം പൊടിപൊടിക്കുമ്പോൾ ആരോപണ പ്രത്യാരോപണങ്ങളും സജീവമാണ്. കെ റെയിലിനും വികസനത്തിനുമപ്പുറം നടിയെ ആക്രമിച്ച കേസുൾപ്പെടയുള്ള വിഷയങ്ങളും ചർച്ചയാകുന്നുണ്ട്. എൽഡിഎഫ് സ്ഥാനാർത്ഥിയുടെ വ്യാജ ദൃശ്യങ്ങൾ പ്രചരിപ്പിച്ച സംഭവമാണ് ഏറ്റവും അവസാനം ചർച്ചയായിരിക്കുന്നത്.
Adjust Story Font
16