Quantcast

സംസ്ഥാനത്ത് ട്രോളിങ് നിരോധനം ഇന്ന് അർധരാത്രി മുതൽ

കഴിഞ്ഞ രണ്ട് വർഷം കോവിഡാണ് വില്ലനായതെങ്കിൽ ഇത്തവണ ഇന്ധനവില വർധനയാണ് മത്സ്യത്തൊഴിലാളികളെ ദുരിതത്തിലാക്കിയത്. ട്രോളിങ് നിരോധനം കൂടി എത്തിയതോടെ മേഖല കൂടുതൽ പ്രതിസന്ധിയിലേക്ക് കടക്കും.

MediaOne Logo

Web Desk

  • Published:

    9 Jun 2022 1:49 AM GMT

സംസ്ഥാനത്ത് ട്രോളിങ് നിരോധനം ഇന്ന് അർധരാത്രി മുതൽ
X

കോഴിക്കോട്: സംസ്ഥാനത്ത് ട്രോളിങ് നിരോധനം ഇന്ന് അർധരാത്രി മുതൽ നിലവിൽ വരും. ജൂലായ് 31 വരെയാണ് നിരോധനം. ഇന്ധന വിലവർധനവിൽ പ്രതിസന്ധിയിലായ മത്സ്യത്തൊഴിലാളികൾക്ക് നിരോധന കാലത്ത് സർക്കാർ സഹായമാണ് ഏക പ്രതീക്ഷ.

കഴിഞ്ഞ രണ്ട് വർഷം കോവിഡാണ് വില്ലനായതെങ്കിൽ ഇത്തവണ ഇന്ധനവില വർധനയാണ് മത്സ്യത്തൊഴിലാളികളെ ദുരിതത്തിലാക്കിയത്. ട്രോളിങ് നിരോധനം കൂടി എത്തിയതോടെ മേഖല കൂടുതൽ പ്രതിസന്ധിയിലേക്ക് കടക്കും. 4200ൽ അധികം വരുന്ന ബോട്ടുകൾ ഇന്ന് അർധരാത്രി മുതൽ കടലിൽ പോകില്ല. 52 ദിവസത്തേക്കാണ് നിയന്ത്രണം. അന്യസംസ്ഥാന ബോട്ടുകൾ നിരോധനത്തിന് മുന്നേ തീരം വിട്ടു പോകണമെന്നാണ് നിർദേശം. മത്സ്യമേഖലയെ സംരക്ഷിക്കുന്ന നിലപാട് സർക്കാർ സ്വീകരിക്കണമെന്നാണ് ബോട്ടുടമകളുടെ ആവശ്യം.

സൗജന്യറേഷനും മറ്റ് ആനുകൂല്യങ്ങളും നൽകുമെന്നാണ് സർക്കാർ വാഗ്ദാനം. മുൻ വർഷങ്ങളിലെതിനേക്കാൾ പരിഗണന വേണമെന്നാണ് മത്സ്യത്തൊഴിലാളികളുടെ ആവശ്യം. യാനങ്ങളുടെ നവീകരണത്തിന് പലിശരഹിത വായ്പ അനുവദിക്കണമെന്നും ബോട്ടുടമകൾ ആവശ്യപ്പെടുന്നു. പരമ്പരാഗത മത്സ്യതൊഴിലാളികൾക്ക് ഉപരിതല മത്സ്യബന്ധനത്തിന് അനുമതി ഉണ്ട്.

TAGS :

Next Story