Quantcast

ട്വന്റി ട്വന്റി പ്രവർത്തകൻ ദീപുവിന്റെ പോസ്റ്റ്മോർട്ടം നാളെ

പ്രവർത്തകരൂടെ പ്രധിഷേധം ആശുപത്രിക്ക് മുന്നിൽ തുടരുകയാണ്. പോസറ്റ്‌മോർട്ടത്തിൽ അട്ടിമറിയുണ്ടാവുമെന്നാണ് പ്രവർത്തകരുടെ ആരോപണംt

MediaOne Logo

Web Desk

  • Updated:

    2022-02-18 11:59:58.0

Published:

18 Feb 2022 11:56 AM GMT

ട്വന്റി ട്വന്റി പ്രവർത്തകൻ ദീപുവിന്റെ പോസ്റ്റ്മോർട്ടം നാളെ
X

മരിച്ച ട്വന്റി ട്വന്റി പ്രവർത്തകൻ ദീപുവിന്റെ പോസ്റ്റ്മോർട്ടം നാളെ നടക്കം. കോട്ടയം മെഡിക്കൽ കോളേജിലായിരിക്കും പോസ്റ്റ്‌മോർട്ടം നടക്കുക. ദീപുവിന്റെ മരണത്തിൽ ഇൻക്വസ്റ്റ് നടപടികൾ പുരോഗമിക്കുകയാണെന്നാണ് ആശുപത്രിയിൽ നിന്നും ലഭിക്കുന്ന വിവരം.

പ്രവർത്തകരൂടെ പ്രധിഷേധം ആശുപത്രിക്ക് മുന്നിൽ തുടരുകയാണ്. പോസറ്റ്‌മോർട്ടത്തിൽ അട്ടിമറിയുണ്ടാവുമെന്നാണ് പ്രവർത്തകരുടെ ആരോപണം. എം എൽ എക്കെതിരെ ശക്തമായ ആരോപണങ്ങളാണ് ഇവർ ഉന്നയിക്കുന്നത്. എംഎൽഎയുടെ അറിവോടെ ലിവർ സിറോസിസ് കാരണമാണ് മരിച്ചത് എന്നാക്കി മാറ്റാനുള്ള ശ്രമമാണ് ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടാവുന്നതെന്നും ട്വന്റി ട്വന്റി പ്രവർത്തകർ പറഞ്ഞു.

ദീപുവിന്റെ മരണത്തിൽ കുന്നത്ത്നാട് എംഎൽഎ പി.വി ശ്രീനിജനെതിരെയും സിപിഎം പ്രവർത്തകർക്കർതിരെയും ആരോപണമുന്നയിച്ചുകൊണ്ട് ട്വന്റി ട്വന്റി പ്രവർത്തകർ രംഗത്തു വന്നിരുന്നു. ദീപുവിന്റെ മരണത്തിൽ അവർക്ക് പങ്കുണ്ടെന്നാണ് പ്രവർത്തകരുടെ ആരോപണം .

എന്നാൽ ദീപുവിന്റെ മരണത്തിൽ തനിക്കെതിരെയുള്ള ആരോപണങ്ങൾ തെറ്റാണെന്ന് കുന്നത്ത്നാട് എംഎൽഎ പി.വി ശ്രീനിജൻ പറഞ്ഞു. ദീപുവിന്റെ മരണം വേദനാജനകമാണ്. വസ്തുതകൾ പുറത്തു വരട്ടെ. ഈ സമയത്ത് ട്വന്റി ട്വന്റി രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണെന്നും എംഎൽഎ പറഞ്ഞു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തു വരുമ്പോൾ സത്യം മനസിലാവും. ട്വന്റി ട്വന്റി ആരോപിച്ചത് പോലെ മർദനമേറ്റാണ് മരിച്ചതെങ്കിൽ കുറ്റവാളികൾ ശിക്ഷിക്കപ്പെടട്ടെ എന്നും ആദ്ദേഹം കൂട്ടിച്ചേർത്തു.

ദീപുവിന് ശനിയാഴ്ച വലിയ തോതിൽ മർദനമേറ്റിരുന്നതായും അക്രമത്തിൽ ദീപുവിന്റെ തലക്കും വയറിനും പരിക്കേറ്റിരുന്നതായും ട്വന്റി ട്വന്റി പ്രവർത്തകർ ആരോപിച്ചു.

അതേസമയം ട്വന്റിട്വന്റി പ്രവർത്തകൻ ദീപുവിനെ സി.പി.എം പ്രവർത്തകർ തല്ലിക്കൊല്ലുകയായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. തുടർഭരണത്തിൽ എന്ത് ധാർഷ്ട്യവും കാണിക്കാമെന്നാണ് സി.പി.എം വിചാരിക്കുന്നതെന്നും അതിന്റെ ഒടുവിലത്തെ ഇരയാണ് ദീപുവെന്നും വി.ഡി സതീശൻ കൂട്ടിച്ചേർത്തു.

ട്വന്റി ട്വന്റി ഭരിക്കുന്ന പഞ്ചായത്തുകളിലെ വികസന പ്രവർത്തനം പൊലീസിനെയും ഉദ്യോഗസ്ഥരെയും ഉപയോഗിച്ച് എം.എൽ.എയുടെ തടയുന്നു എന്നാരോപിച്ച് ട്വന്റി ട്വന്റി രംഗത്ത് വന്നിരുന്നു. ഇതിന്റെ ഭാഗമായി കിഴക്കമ്പലത്ത് വിളക്കണക്കൽ സമരം നടത്തിയിരുന്നു. ഇതിനിടെയാണ് ദീപുവിനെ സി.പി.എം പ്രവർത്തകർ മർദിച്ചത് എന്നാണ് ട്വന്റിട്വന്റി ആരോപണം. വീടിന് മുന്നിൽ വെച്ചായിരുന്നു ദീപുവിന് മർദനമേറ്റത്. സംഭവത്തിൽ നാല് പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

TAGS :

Next Story