Quantcast

ആലുവയിൽ യുവാക്കളെ തട്ടിക്കൊണ്ടു പോയ സംഭവം: കാർ വാടകയ്ക്ക് നൽകിയ രണ്ടുപേര്‍ അറസ്റ്റില്‍

റെന്റ് എ കാർ സംഘമാണു തട്ടിക്കൊണ്ടുപോകലിനു പിന്നിലെന്നാണ് പൊലീസ് നിഗമനം

MediaOne Logo

Web Desk

  • Updated:

    2024-03-18 16:39:59.0

Published:

18 March 2024 2:38 PM GMT

Aluva youths kidnapping case, The police intensifies the search for the accused in the case of kidnapping of youths in Aluva, rent a car case
X

കൊച്ചി: ആലുവയിൽ യുവാക്കളെ തട്ടിക്കൊണ്ടുപോയ കേസില്‍ രണ്ടുപേർ അറസ്റ്റിൽ. തൃശൂർ സ്വദേശികളായ മുഹമ്മദ് റിയാസ്, അൻവർ എന്നിവരാണ് ആലുവ പൊലീസിന്‍റെ പിടിയിലായത്. തട്ടിക്കൊണ്ടുപോയ മുഖ്യപ്രതികൾക്ക് കാർ വാടകയ്ക്ക് നൽകിയവരാണു രണ്ടുപേരും.

ഞായറാഴ്ച രാവിലെ രാവിലെ ഏഴു മണിയോടെയാണ് ആലുവ റെയിൽവേ സ്റ്റേഷനിൽനിനിന്നു മൂന്നു യുവാക്കളെ തട്ടിക്കൊണ്ടുപോയത്. പത്തനംതിട്ട കുമ്പളം സ്വദേശിയുടെ കാറിലായിരുന്നു തട്ടിക്കൊണ്ടുപോകൽ. കാർ പിന്നീട് തിരുവനന്തപുരം കണിയാപുരത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു. വാഹനത്തിലുണ്ടായിരുന്നവർ ഓടിരക്ഷപ്പെട്ടതായാണു വിവരം.

സംഭവത്തിനു പിന്നിൽ റെന്റ് എ കാർ സംഘമാണെന്നാണ് പൊലീസ് നിഗമനം. ഇതുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട പകപോക്കലാണു തട്ടിക്കൊണ്ടുപോകലിനു പിന്നിലെന്നാണു സൂചന.

Summary: Two people who rented car arrested in connection with the kidnapping of youths in Aluva

TAGS :

Next Story