വന്യമൃഗശല്യം തടയാൻ വയനാട്ടിൽ രണ്ട് ഫോറസ്റ്റ് സ്റ്റേഷനും കൂടുതൽ ആർ.ആർ.ടി.കളും
നഷ്ടപരിഹാരത്തുക വർദ്ധിപ്പിക്കുമെന്നും കേസുകൾ പിൻവലിക്കുന്നത് സർക്കാർ ആലോചിക്കുമെന്നും മന്ത്രിമാർ
തിരുവനന്തപുരം: വന്യമൃഗശല്യം തടയാൻ വയനാട്ടിൽ രണ്ട് പുതിയ ഫോറസ്റ്റ് സ്റ്റേഷനുകളും കൂടുതൽ ആർ.ആർ.ടികളും തുടങ്ങാൻ സർവകക്ഷിയോഗത്തിൽ തീരുമാനം.
ജില്ലാതലത്തിൽ മേൽനോട്ട സമിതിയും രുപീകരിക്കും. നഷ്ടപരിഹാരത്തുക വർദ്ധിപ്പിക്കുമെന്നും കേസുകൾ പിൻവലിക്കുന്നത് സർക്കാർ ആലോചിക്കുമെന്നും മന്ത്രിമാർ യോഗത്തിൽ അറിയിച്ചു. ചർച്ചയല്ല നടപടികളാണ് വേണ്ടതെന്നും എ.കെ.ശശീന്ദ്രനെ ഇരുത്തി ഇനി ചർച്ചയ്ക്ക് ഇല്ലെന്നും പ്രഖ്യാപിച്ച് യുഡിഎഫ് എംഎൽഎമാർ യോഗം ബഹിഷ്കരിച്ചു.
മുഖ്യമന്ത്രി വയനാട്ടിൽ വരണമെന്നും എംഎൽഎമാർ ആവശ്യപ്പെട്ടു. മുസ്ലീം ലീഗും ബിജെപിയും യോഗത്തിൽ പങ്കെടുത്തില്ല. സർവകക്ഷിയോഗത്തിനുശേഷം നടന്ന തദ്ദേശ ജനപ്രതിനിധികളുടെ യോഗവും യുഡിഎഫ് ബഹിഷ്കരിച്ചു. യോഗശേഷം മന്ത്രിമാർ വന്യജീവി ആക്രമങ്ങളിൽ കൊല്ലപ്പെട്ടവരുടെ വീടുകൾ സന്ദർശിക്കും. യോഗത്തിൽ പങ്കെടുക്കാൻ വരുന്ന വഴി മന്ത്രിമാരെ യൂത്ത് കോൺഗ്രസ് കരിങ്കൊടി കാണിച്ചു.
More To Watch
Adjust Story Font
16