മലപ്പുറം താനൂരിൽ രണ്ട് വിദ്യാർഥിനികളെ കാണാതായി
ഇവരുടെ കയ്യിലുള്ള മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആണ്

മലപ്പുറം: താനൂരിൽ രണ്ട് വിദ്യാർഥിനികളെ കാണാതായി. നിറമരുതൂർ സ്വദേശി മംഗലത്ത് അബ്ദുൾ നസീറിന്റെ മകൾ ഫാത്തിമ ഷഹദ (16) , മഠത്തിൽ റോഡ് സ്വദേശി പ്രകാശന്റെ മകൾ അശ്വതി (16) എന്നിവരെയാണ് ബുധനാഴ്ച ഉച്ചമുതൽ കാണാതായത്. താനൂർ ദേവദാർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥികളാണ്. പരീക്ഷയ്ക്കായി സ്കൂളിലേക്ക് പോയെങ്കിലും പരീക്ഷ എഴുതിയിരുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. ഇവരുടെ കയ്യിലുള്ള മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആണ്. സംഭവത്തിൽ താനൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.
Next Story
Adjust Story Font
16