മാധ്യമങ്ങൾക്കെതിരായ യു. പ്രതിഭ എംഎൽഎയുടെ അവഹേളനം; കെയുഡബ്ല്യുജെ പരാതി നൽകും
ആലപ്പുഴയിലെ മാധ്യമങ്ങളോട് ഒരുതരത്തിലും സഹകരിക്കാത്ത ആളാണ് യു. പ്രതിഭ എന്ന് കെയുഡബ്ല്യുജെ
ആലപ്പുഴ: യു. പ്രതിഭ എംഎൽഎ മാധ്യമങ്ങളെ അവഹേളിച്ചതിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രിക്കും സിപിഎം സംസ്ഥാന സെക്രട്ടറിക്കും കേരള പത്രപ്രവർത്തക യൂണിയൻ പരാതി നൽകും. എംഎൽഎയുടെ അധിക്ഷേപ പരാമർശത്തിൽ കെയുഡബ്ല്യൂജെ ശക്തമായ പ്രതിഷേധം അറിയിച്ചു.
കായംകുളം എംഎല്‍എ യു. പ്രതിഭയുടെ മകനെ കഞ്ചാവ് കേസില്‍ പിടികൂടിയതുമായി ബന്ധപ്പെട്ട വാര്‍ത്ത നല്‍കിയ മാധ്യമങ്ങെളെ പേരെടുത്ത് പറഞ്ഞ് സമൂഹമാധ്യമത്തിലൂടെ അധിക്ഷേപേിച്ചതില്‍ കെയുഡബ്ല്യൂജെ ജില്ലാ കമ്മറ്റിയും ആലപ്പുഴ പ്രസ്സ് ക്ലബും ശക്തമായി പ്രതിഷേധിക്കുന്നു. ആലപ്പുഴയിലെ മാധ്യമങ്ങളോട് ഒരുതരത്തിലും സഹകരിക്കാത്ത ആളാണ് യു. പ്രതിഭ എംഎല്‍എ. എംഎല്‍എയുടെ അധിക്ഷേപങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടി സെക്രട്ടറി എം.വി ഗോവിന്ദനും പരാതി നല്‍കാന്‍ ജില്ലാക്കമ്മറ്റിയോഗം തീരുമാനിച്ചു എന്ന് ആലപ്പുഴ പ്രസ്സ് ക്ലബ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
Adjust Story Font
16