വന്യജീവി ആക്രമണം: വയനാട്ടിൽ നാളെ യുഡിഎഫ് ഹർത്താൽ
രണ്ട് ദിവസത്തിനിടെ രണ്ടുപേരാണ് വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

വയനാട്: തുടർച്ചയായ വന്യജീവി ആക്രമണത്തിൽ പ്രതിഷേധിച്ച് വയനാട്ടിൽ നാളെ യുഡിഎഫ് ഹർത്താൽ. രണ്ട് ദിവസത്തിനിടെ രണ്ടുപേരാണ് വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇന്നലെ കൊല്ലപ്പെട്ട അട്ടമല ബാലകൃഷ്ണന്റെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും ഫെൻസിങ് നിർമിക്കണമെന്നും ആവശ്യപ്പെട്ട് നാട്ടുകാർ മൃതദേഹവുമായി പ്രതിഷേധിച്ചു. തഹസിൽദാരുമായുള്ള ചർച്ചയെ തുടർന്നാണ് നാട്ടുകാർ മൃതദേഹം മാറ്റാൻ അനുവദിച്ചത്.
കുടുംബത്തിന് അടിയന്തര നഷ്ടപരിഹാരമായി അഞ്ച് ലക്ഷം രൂപ ഇന്ന് നൽകും. ആറ് ലക്ഷം രൂപ കൂടി പിന്നീട് നൽകാമെന്നും ഫെൻസിങ് സ്ഥാപിക്കുമെന്നും തഹസിൽദാർ ഉറപ്പ് നൽകി. വന്യജീവി ആക്രമണത്തിൽ പ്രതിഷേധിച്ച് യുഡിഎഫ് ഇന്ന് മേപ്പാടിയിൽ പ്രതിഷേധ സംഗമം സംഘടിപ്പിക്കുന്നുണ്ട്.
Next Story
Adjust Story Font
16