Quantcast

എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ പിതൃതുല്യനെന്ന് ഉമാ തോമസ്

തെരഞ്ഞെടുപ്പിൽ പിന്തുണ തേടിയാണോ എത്തിയതെന്ന ചോദ്യത്തിന് അനുഗ്രഹം തേടിയെന്ന തന്റെ വാക്കിനെ എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാമെന്നായിരുന്നു ഉമാ തോമസിന്റെ പ്രതികരണം.

MediaOne Logo

Web Desk

  • Published:

    6 May 2022 11:15 AM IST

എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ പിതൃതുല്യനെന്ന് ഉമാ തോമസ്
X

പെരുന്ന: തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാർഥി ഉമാ തോമസ് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുമായി കൂടിക്കാഴ്ച നടത്തി. പി.ടി തോമസിന് എൻഎസ്എസ് നേതൃത്വവുമായി അടുത്ത ബന്ധമാണ് ഉണ്ടായിരുന്നതെന്ന് അവർ പറഞ്ഞു. അദ്ദേഹത്തെ നേരത്തെ തന്നെ വന്നുകാണേണ്ടതായിരുന്നു. സമയം കിട്ടാത്തതിനാലാണ് കാണാൻ വൈകിയത്. അദ്ദേഹത്തിൽനിന്ന് എല്ലാ അനുഗ്രഹവും വാങ്ങിയിട്ടുണ്ടെന്നും അവർ പറഞ്ഞു.

തെരഞ്ഞെടുപ്പിൽ പിന്തുണ തേടിയാണോ എത്തിയതെന്ന ചോദ്യത്തിന് അനുഗ്രഹം തേടിയെന്ന തന്റെ വാക്കിനെ എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാമെന്നായിരുന്നു ഉമാ തോമസിന്റെ പ്രതികരണം.

എൽഡിഎഫ് സ്ഥാനാർഥിയായി ജോ ജോസഫ് കൂടി വന്നതോടെ തൃക്കാക്കരയിൽ തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിച്ചിരിക്കുകയാണ്. താൻ ബാഹ്യസമ്മർദത്തെ തുടർന്ന് വന്ന സ്ഥാനാർഥിയല്ലെന്ന് ജോ ജോസഫ് പറഞ്ഞു. പ്രതിപക്ഷനേതാവിന്റെ ആരോപണങ്ങൾക്ക് പാർട്ടി മറുപടി നൽകുമെന്നും ജോ ജോസഫ് പറഞ്ഞു.

TAGS :

Next Story