ആദ്യം കലൂര്‍ പള്ളി, പിന്നെ പാലാരിവട്ടം അമ്പലം; ദേവാലയങ്ങളില്‍ അനുഗ്രഹം തേടി ഉമ
അവസാന മണിക്കൂറിലും ആത്മവിശ്വാസം കൈവിടാതെയാണ് ഉമ പോളിങ് ബൂത്തിലെത്തുന്നത്
കൊച്ചി: പി.ടിയുടെ അനുഗ്രഹം തേടിയ ശേഷം ദേവാലയങ്ങള്‍ സന്ദര്‍ശിച്ചുകൊണ്ടാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി ഉമ തോമസിന്‍റെ വോട്ടെടുപ്പ് ദിവസം തുടങ്ങിയത്. ആദ്യം കലൂര്‍ സെന്‍റ്.ആന്‍റണീസ് പള്ളിയിലെത്തിയാണ് പ്രാര്‍ഥിച്ചത്. തുടര്‍ന്ന് പാലാരിവട്ടം രാജരാജേശ്വരി ക്ഷേത്രത്തിലും ദര്‍ശനം നടത്തി.
അവസാന മണിക്കൂറിലും ആത്മവിശ്വാസം കൈവിടാതെയാണ് ഉമ പോളിങ് ബൂത്തിലെത്തുന്നത്. ജനങ്ങളുടെ മനസിന്‍റെ അംഗീകാരം തനിക്കുണ്ടാകുമെന്ന് അവര്‍ പറഞ്ഞു. വളരെയധികം ആത്മവിശ്വാസമുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കൃത്യം 7 മണിക്കു തന്നെ തൃക്കാക്കര മണ്ഡലത്തില്‍ വോട്ടെടുപ്പ് ആരംഭിച്ചു. പല ബൂത്തുകളിലും രാവിലെ തന്നെ വോട്ടര്‍മാരുടെ നീണ്ട നിരയാണ് കാണാന്‍ കഴിയുന്നത്. വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ്. 239 ബൂത്തുകളിലായി 1,96, 805 വോട്ടർമ്മാരാണ് വിധി നിർണയിക്കുക.വിജയിക്കാനാകുമെന്ന ഉറച്ച പ്രതീക്ഷയിലാണ് ഇരു മുന്നണികളും.
Adjust Story Font
16