Quantcast

തൃക്കാക്കര എം.എല്‍എയായി ഉമാ തോമസ് സത്യപ്രതിജ്ഞ ചെയ്തു

പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ,ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല തുടങ്ങിയ യു.ഡി.എഫ് നേതാക്കൾ പങ്കെടുത്തു

MediaOne Logo

Web Desk

  • Updated:

    2022-06-15 06:54:43.0

Published:

15 Jun 2022 6:09 AM GMT

തൃക്കാക്കര എം.എല്‍എയായി ഉമാ തോമസ് സത്യപ്രതിജ്ഞ ചെയ്തു
X

തിരുവനന്തപുരം: തൃക്കാക്കര നിയോജകമണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച ഉമാ തോമസ് എം.എൽ.എയായി സത്യപ്രതിജ്ഞ ചെയ്തു. രാവിലെ 11.30 ന് സ്പീക്കർ എം.ബി രാജേഷിന്റെ ചേംബറിലായിരുന്നു സത്യപ്രതിജ്ഞ. ദൈവത്തിന്റെ നാമത്തിലായിരുന്നു ഉമാതോമസിന്റെ സത്യപ്രതിജ്ഞ.

പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ,ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, എം.എം ഹസന്‍ തുടങ്ങിയ യു.ഡി.എഫ് നേതാക്കൾ ചടങ്ങില്‍ പങ്കെടുത്തു. ഈ മാസം 27 മുതൽ ആരംഭിക്കുന്ന നിയമസഭ സമ്മേളനത്തിൽ ഉമാ തോമസ് പങ്കെടുക്കും.

72767 വോട്ടുകൾ നേടിയാണ് ഉമാ തോമസ് തൃക്കാക്കരയിൽ മിന്നും വിജയം നേടിയത്. ഒരു മാസത്തോളം നീണ്ട വാശിയേറിയ പ്രചാരണമായിരുന്നു തൃക്കാക്കരയിൽ നടന്നത്. നിരവധി രാഷ്ട്രീയ ആരോപണങ്ങളിലൂടെ കടന്നുപോയ തെരഞ്ഞെടുപ്പ് കൂടിയായിരുന്നു തൃക്കാക്കരയിൽ നടന്നത്.

ഉമാതോമസിന്റെ ഭർത്താവ് കൂടിയായ അന്തരിച്ച പി.ടി തോമസ് 2021 ൽ നേടിയത് 59,839 വോട്ടുകളായിരുന്നു. അന്നത്തെ ഭൂരിപക്ഷത്തിനേക്കാൾ 12,928 വോട്ടുകൾ ഇത്തവണ കൂടിയത്. എൽ.ഡി.എഫിന്റെ സ്ഥാനാർത്ഥി ജോ ജോസഫ് നേടിയത് 47,752 വോട്ടാണ്. കഴിഞ്ഞ തവണ ഇടതുസ്ഥാനാർത്ഥി നേടിയത് 45510 വോട്ടാണ്. . ബിജെപി സ്ഥാനാർഥി എ.എൻ രാധാകൃഷ്ണൻ നേടിയത് 12955 വോട്ടാണ്. കഴിഞ്ഞ തവണ ബിജെപി നേടിയത് 15483 വോട്ടുകളായിരുന്നു. വലിയ തിരിച്ചടിയാണ് ബി.ജെ.പി നേരിടേണ്ടിവന്നത്.

TAGS :

Next Story