Quantcast

മലപ്പുറത്ത് പണം കൊടുത്ത് പഠിക്കാനും സീറ്റില്ല; വിദ്യാർഥികളുടെ ഭാവി പ്രതിസന്ധിയിൽ

അൺ എയ്ഡഡ് സീറ്റിൽ പ്രവേശനം നൽകിയാലും നിരവധി കുട്ടികൾ പുറത്ത്

MediaOne Logo

Web Desk

  • Published:

    21 Jun 2024 1:05 AM GMT

Plus One admission, Malappuram,plus one admission seat crisis ,Plus one seat crisis,പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി,മലപ്പുറം,പ്ലസ് വണ്‍ അഡ്മിഷന്‍
X

മലപ്പുറം: മലപ്പുറത്ത് അൺ എയ്ഡഡ് മേഖലയിലും പ്ലസ് വൺ പ്രവേശന പ്രതിസന്ധി രൂക്ഷം. മാനേജ്മെന്‍റ് സീറ്റിലടക്കം പ്രവേശനം നേടിയാലും നിരവധി പേർക്ക് തുടർപഠനത്തിന് അവസരം ലഭിക്കില്ലെന്നാണ് പരാതി. മൂന്ന് ഘട്ടം അലോട്ട്മെന്‍റ് പൂർത്തിയായപ്പോൾ സീറ്റ് ലഭിക്കാത്തത് പതിനേഴായിരത്തിലധികം പേർക്ക് പണം കൊടുത്ത് പോലും പഠിക്കാൻ മലപ്പുറം ജില്ലയിൽ പ്ലസ് വൺ സീറ്റില്ല. അൺ എയ്ഡഡ് സീറ്റിലും മാനേജ്മെൻ്റ് സീറ്റിലും പ്രവേശനം നേടിയാലും ഏഴായിരത്തിലധികം കുട്ടികൾക്ക് സ്കൂളിൽ പഠിക്കാൻ കഴിയില്ല.

82446 പേർ അപേക്ഷിച്ചതിൽ 50036 പേരാണ് മെറിറ്റ് സീറ്റിൽ പ്രവേശനം നേടിയത്. നിലവിൽ 32366 പേർക്ക് പ്രവേശനം ലഭിച്ചിട്ടില്ല . 44 മെറിറ്റ് സീറ്റുകളാണ് ബാക്കിയുള്ളത്. സ്പോട്സ് ക്വാട്ട , കമ്മ്യൂണിറ്റി ക്വാട്ട ,എം. ആർ . എസ് ക്വാട്ട , മാനേജ്മെൻ്റ് ക്വാട്ട , അൺ എയ്ഡഡ് സീറ്റുകൾ എന്നിവയടക്കം കൂട്ടിയാലും 17224 സീറ്റുകളാണ് ബാക്കി ഉള്ളത്. മറ്റ് ജില്ലയിൽ നിന്നും അപേക്ഷിച്ച 7006 പേരെ മാറ്റി നിർത്തിയാലും നിലവിലെ കണക്ക് പ്രകാരം 7536 പേർക്ക് പണം നൽകിപോലും ക്ലാസ് മുറിയിൽ ഇരുന്ന് പഠിക്കാൻ അവസരമില്ല.


TAGS :

Next Story